തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഈ നാല് ഹെയര്‍ പാക്കുകള്‍...

Published : Aug 17, 2023, 02:57 PM ISTUpdated : Aug 17, 2023, 03:03 PM IST
 തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഈ നാല് ഹെയര്‍ പാക്കുകള്‍...

Synopsis

താരന്‍, വിറ്റാമിനുകളുടെ കുറവ്, സ്ട്രെസ്, ഹോര്‍മോണുകളുടെ വ്യത്യാസം തുടങ്ങിയവ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. 

തലമുടി കൊഴിച്ചിലാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍, വിറ്റാമിനുകളുടെ കുറവ്, സ്ട്രെസ്, ഹോര്‍മോണുകളുടെ വ്യത്യാസം തുടങ്ങിയവ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. 

തലമുടി കൊഴിച്ചിൽ തടയാനും തലമുടി സംരക്ഷണത്തിനും സഹായിക്കുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം തല കഴുകാം.

രണ്ട്...

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

നാല്...

പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേയ്ക്ക് ഒരു കപ്പ് തൈര്,  ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ല്, രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ എന്നിവ ചേര്‍ത്ത് മിക്സിയിലടിക്കുക. ഇനി ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

Also Read: മുഖത്തെ ചുളിവുകളും കരുവാളിപ്പും മാറാനും ചര്‍മ്മം തിളങ്ങാനും സ്​ട്രോബെറി ഇങ്ങനെ ഉപയോഗിക്കാം...

youtubevideo

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ