'അസാധ്യമായതായി ഒന്നുമില്ല'; ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന മഞ്ജിമയുടെ വീഡിയോ വൈറല്‍

Published : Aug 17, 2023, 08:42 AM IST
 'അസാധ്യമായതായി ഒന്നുമില്ല'; ജിമ്മിൽ വര്‍ക്കൗട്ട്  ചെയ്യുന്ന മഞ്ജിമയുടെ വീഡിയോ വൈറല്‍

Synopsis

2022 നവംബറിലായിരുന്നു മഞ്‍ജിമ മോഹൻ വിവാഹിതയായത്. തമിഴ് നടൻ ഗൗതം കാര്‍ത്തികുമായുള്ള താരത്തിന്‍റെ പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. വിവാഹ ചിത്രങ്ങൾ ഇരു താരങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 

ബാലതാരമായെത്തി പിന്നീട് മലയാളിത്തിലും തമിഴിലും നായകിയായി മാറി കയ്യടി നേടിയ താരമാണ്  മഞ്‍ജിമ മോഹൻ. സോഷ്യൽ മീഡിയയിലൂടെ നിരന്തരം ട്രോളിങ് നേരിടേണ്ടി വന്ന നടി കൂടിയാണ് മഞ്ജിമ. ശരീര വണ്ണത്തിന്‍റെ പേരില്‍ പലപ്പോഴും 'ബോഡി ഷെയ്മിംഗ്' നേരിട്ടിട്ടുണ്ടെന്നും നടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ജിമ്മിൽ വര്‍ക്കൗട്ട്  ചെയ്യുന്ന മഞ്ജിമയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ജിമ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

'ഇത് ഒരിക്കലും എളുപ്പമുള്ളതല്ല, എന്നാൽ അസാധ്യമായതായി ഒന്നുമില്ല. മുന്നോട്ടു പോകുക, നിങ്ങളെ ആരും തടയില്ല'- എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ താരം പങ്കുവച്ചത്. ശരീരവണ്ണത്തെക്കുറിച്ചും താന്‍ നേരിട്ട പരിഹാസങ്ങളെ കുറിച്ചും മഞ്ജിമ ഇതിനു മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു നടൻ വണ്ണം വച്ചാൽ ചോദിക്കാത്ത ചോദ്യങ്ങളാണ് സമൂഹം ഒരു നടിയോടു ചോദിക്കുന്നതെന്നും ഇനി അഥവാ മെലിഞ്ഞാലോ എന്തെങ്കിലും അസുഖമുണ്ടോ എന്നായിരിക്കും ഇവരുടെ ചോദ്യമെന്നും മഞ്ജിമ പറഞ്ഞിരുന്നു. ഇത്തരം ചോദ്യങ്ങളെ താരം മനഃപൂർവം അവഗണിക്കുകയാണ് ചെയ്തിരുന്നത്.

 

2022 നവംബറിലായിരുന്നു മഞ്‍ജിമ മോഹൻ വിവാഹിതയായത്. തമിഴ് നടൻ ഗൗതം കാര്‍ത്തികുമായുള്ള താരത്തിന്‍റെ പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. വിവാഹ ചിത്രങ്ങൾ ഇരു താരങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കേരള മോഡലിൽ സാരിയണിഞ്ഞ് അതിസുന്ദരിയായിരുന്നു വിവാഹ വേഷത്തിൽ മഞ്ജിമ. എന്നാല്‍ മഞ്ജിമയുടെ വിവാഹചിത്രങ്ങൾക്ക് താഴെയും ചിലർ ബോഡി ഷെയിമിങ് നടത്തി. തന്റെ ശരീരത്തെ കുറിച്ച് അനാവശ്യ കമന്റുകൾ നടത്തിയവര്‍ മറുപടിയുമായി മഞ്ജിമ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വണ്ണം കുറയ്ക്കണമെന്ന് തോന്നുമ്പോൾ കുറയ്ക്കുമെന്നും സ്വന്തം ശരീരത്തിൽ താൻ സന്തോഷവതിയാണ് എന്നുമാണ് മഞ്ജിമ ഒരു മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. വണ്ണം കുറയ്ക്കണമെന്ന് തോന്നുമ്പോൾ അത് കുറയ്ക്കാൻ കഴിയുമെന്ന് തനിക്കറിയാം. ഇത്തരം അധിക്ഷേപങ്ങൾ തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്നും മഞ്ജിമ പറഞ്ഞിരുന്നു. 

Also Read: പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍; ഏജ് ഇന്‍ റിവേഴ്സ് ഗിയറെന്ന് കമന്‍റുകള്‍...

youtubevideo

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ