
മേക്കപ്പ് പ്രേമികളുടെ ബാഗിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലിപ്സ്റ്റിക്. എന്നാൽ വിപണിയിൽ കാണുന്ന എല്ലാ ട്രെൻഡിംഗ് നിറങ്ങളും നമുക്ക് ഇണങ്ങണമെന്നില്ല. വിദേശ രാജ്യങ്ങളിലെ ആളുകളുടെ ചർമ്മത്തിന് ചേരുന്ന പല ഷേഡുകളും ഇന്ത്യൻ ചർമ്മത്തിന് ചേരാറില്ല എന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെ വൈവിധ്യമാർന്ന സ്കിൻ ടോണിനും, കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ 5 ലിപ്സ്റ്റിക് ഷേഡുകൾ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യൻ ചർമ്മത്തിന് ഏറ്റവും പ്രിയപ്പെട്ട നിറങ്ങളിൽ ഒന്നാണിത്. ഒരു 'യൂണിവേഴ്സൽ ഷേഡ്' എന്ന് ഇതിനെ വിളിക്കാം. കടും ബ്രൗൺ നിറവും അല്പം കോഫി ടോണും കലർന്ന ഈ ഷേഡ് ഓഫീസിലേക്കോ, ചടങ്ങുകൾക്കോ പോകുമ്പോൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണ്. അധികം ആഡംബരം തോന്നിക്കാതെ തന്നെ മുഖത്തിന് ഒരു പ്രൊഫഷണൽ ലുക്ക് നൽകാൻ മോച്ച ബ്രൗണിന് സാധിക്കും.
ഇന്ത്യൻ സ്ത്രീകളിൽ ഭൂരിഭാഗവും വാം അണ്ടർടോൺ ഉള്ളവരാണ്. ഇത്തരക്കാർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ടെറാക്കോട്ട ഷേഡുകൾ. ചുവപ്പും തവിട്ടും കലർന്ന ഈ നിറം മുഖത്തിന് പെട്ടെന്ന് ഒരു തെളിച്ചം നൽകുന്നു. ആഘോഷവേളകളിലും പാർട്ടികളിലും കടുപ്പമേറിയ നിറങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഷേഡാണിത്.
ചുവന്ന ലിപ്സ്റ്റിക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഓറഞ്ച് കലർന്ന ചുവപ്പ് പലപ്പോഴും ഇന്ത്യൻ ചർമ്മത്തിൽ അൽപ്പം വിരസമായി തോന്നാറുണ്ട്. ഇതിന് പകരമായി നീല കലർന്ന കടും ചുവപ്പ് പരീക്ഷിച്ചു നോക്കൂ. ഇത് പല്ലുകൾക്ക് കൂടുതൽ വെളുപ്പ് തോന്നിക്കാനും മുഖത്തിന് ഒരു ലുക്ക് നൽകാനും സഹായിക്കും. വിവാഹങ്ങൾക്കും മറ്റും പട്ടുസാരികൾക്കൊപ്പം ഉപയോഗിക്കുവൻ ഇതിലും മികച്ച മറ്റൊരു നിറമില്ല.
ഇരുണ്ട ചർമ്മമുള്ളവർക്ക് ഒരുപോലെ ഇണങ്ങുന്ന നിറമാണ് പ്ലം അല്ലെങ്കിൽ മൗവ്. പിങ്ക് നിറം ഇഷ്ടപ്പെടുന്ന എന്നാൽ അധികം 'ബ്രൈറ്റ്' ആകാൻ ആഗ്രഹിക്കാത്തവർക്ക് മൗവ് ഷേഡുകൾ തിരഞ്ഞെടുക്കാം. ഇത് ചുണ്ടുകൾക്ക് ഒരു നാച്ചുറൽ പിങ്ക് ഫിനിഷ് നൽകുകയും ഒപ്പം മുഖത്തിന് നല്ല മാറ്റം വരുത്തുകയും ചെയ്യുന്നു.
'നോ മേക്കപ്പ്' ലുക്ക് ആണ് ഇന്നത്തെ കാലത്തെ ട്രെൻഡ്. വെളുത്ത ചർമ്മമുള്ളവർ ഉപയോഗിക്കുന്ന പേൽ പിങ്ക് ന്യൂഡുകൾക്ക് പകരം, ഇന്ത്യൻ സ്കിൻ ടോണിന് ചേരുന്നത് തവിട്ട് കലർന്ന ന്യൂഡ് ഷേഡുകളാണ്. നിങ്ങളുടെ ചുണ്ടിന്റെ സ്വാഭാവിക നിറത്തേക്കാൾ ഒരു ഷേഡ് കൂടിയ നിറം തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. ജീൻസിനും കുർത്തകൾക്കുമൊപ്പം ഒരു മോഡേൺ ലുക്ക് ലഭിക്കാൻ ഇത് സഹായിക്കും.
ഈ നിറങ്ങൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ ഏത് അവസരത്തിലും ആത്മവിശ്വാസത്തോടെ തിളങ്ങാൻ നിങ്ങൾക്ക് സാധിക്കും.