തലമുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും സഹായിക്കുന്ന അഞ്ച് എണ്ണകള്‍

Published : Mar 01, 2025, 02:54 PM IST
തലമുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും സഹായിക്കുന്ന അഞ്ച് എണ്ണകള്‍

Synopsis

തലമുടി കൊഴിച്ചിൽ മാറ്റാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം.

താരനും തലമുടി കൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്നം? തലമുടി കൊഴിച്ചിൽ മാറ്റാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകളെ പരിചയപ്പെടാം.

1. റോസ്മേരി ഓയില്‍ 

തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് റോസ്‌മേരി ഓയില്‍.  തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിലിനെ തടയാനും കരുത്തുറ്റ മുടി വളരാനും റോസ്‌മേരി ഓയില്‍ സഹായിക്കും. ഇതിനായി റോസ്‌മേരി ഓയില്‍ തലയില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

2. ടീ ട്രീ ഓയില്‍ 

ആന്‍റി- മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ ടീ ട്രീ ഓയിലും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

3. ആവണക്കെണ്ണ

ഫാറ്റി ആസിഡും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ആവണക്കെണ്ണ. അതിനാല്‍ ഇവ തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും കരുത്തുള്ള മുടി വളരാനും സഹായിക്കും. 

4. സൺഫ്ലവര്‍ ഓയിൽ 

വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് സൂര്യകാന്തി എണ്ണ അഥവാ സൺഫ്‌ളവർ ഓയിൽ. താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. അകാല നരയെ അകറ്റാനും ഇവ സഹായിക്കും. 

5. ബദാം ഓയില്‍ 

വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബദാം ഓയില്‍ ഉപയോഗിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Also read: ജീരക വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേർക്കൂ, അറിയാം ഗുണങ്ങള്‍

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ