
അഞ്ച് വയസുകാരിയുടെ പെയിന്റിംഗുകള്‍ (paintings) കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). ക്യാന്‍വാസില്‍ (canvass) വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ (cartoons) ആണ് ഈ മിടുക്കി വരച്ചത്. നവോമി ലിയു (Naomi Liu) എന്നാണ് ഈ അഞ്ച് വയസുകാരിയുടെ പേര് (name).
നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. ഏറെ ഉയരമുള്ള വലിയ ക്യാന്‍വാസില്‍ വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ ചെയ്യുകയാണ് ഈ മിടുക്കി. ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നവോമിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അസാധ്യകഴിവുള്ള കലാകാരിയാണെന്നും നവോമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നും പലരും കമന്‍റ് ചെയ്തു.
Also Read: കണ്ണട 'അടിച്ചുമാറ്റി' കുരങ്ങന്‍; തിരികെ ലഭിക്കാന്‍ യുവാവ് ചെയ്തത്...