പേഴ്‌സില്‍ കുഞ്ഞുമകള്‍ കരുതിയ 'സ്നേഹസമ്മാനം'; ചിത്രങ്ങള്‍ പങ്കുവച്ച് യുവതി

Published : Oct 29, 2021, 07:34 PM ISTUpdated : Oct 29, 2021, 07:43 PM IST
പേഴ്‌സില്‍ കുഞ്ഞുമകള്‍ കരുതിയ 'സ്നേഹസമ്മാനം'; ചിത്രങ്ങള്‍ പങ്കുവച്ച് യുവതി

Synopsis

'എന്‍റെ മകള്‍.. കുറിച്ചതാണ്, കരച്ചില്‍ വരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി കുറിപ്പുകളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. കുരുന്നിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ സൈബര്‍ ലോകവും ഏറ്റെടുത്തു. 

തന്‍റെ കുഞ്ഞുമകള്‍ ( daughter ) തനിക്കായി കരുതിയ 'സ്നേഹസമ്മാനം' കണ്ട് കണ്ണുനിറഞ്ഞ ഒരമ്മയുടെ ( mother ) ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ( social media ) വൈറലാകുന്നത്. @hovitaaa എന്ന ട്വിറ്റര്‍ പേജിലൂടെയാണ് തന്‍റെ സന്തോഷം യുവതി പങ്കുവച്ചത്. 

ഓഫീസിലെ തന്‍റെ ജോലിക്കിടെ പേഴ്‌സ് തുറന്ന് നോക്കിയപ്പോഴാണ് യുവതി, അതില്‍ പരിചയിമില്ലാത്ത ഒരു സിപ് ബാഗ് കണ്ടത്. അങ്ങനെ അതെടുത്ത്  പരിശോധിച്ചു. അതില്‍ നിറയെ ചെറിയ ചെറിയ കുറിപ്പുകളായിരുന്നു. മകള്‍ കെയ്ലന്‍ യുവതിക്ക് എഴുതിയ കുറിപ്പുകള്‍. 'ലവ് യു അമ്മ', 'ഈ ജോലി ദിവസം നല്ലതാക്കട്ടെ' തുടങ്ങിയ സന്ദേശങ്ങളായിരുന്നു ആ കുറിപ്പുകളില്‍ ഉണ്ടായിരുന്നത്. ഇത് വായിച്ചതോടെ അമ്മ കരഞ്ഞുപോയി.

 

 

'എന്‍റെ മകള്‍.. കുറിച്ചതാണ്, കരച്ചില്‍ വരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി കുറിപ്പുകളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. കുരുന്നിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ സൈബര്‍ ലോകവും ഏറ്റെടുത്തു. 

Also Read: അച്ഛന്‍റെ ശവസംസ്കാര ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മോഡൽ; 'ട്രോളി' സോഷ്യല്‍ മീഡിയ!

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ