മരുമകള്‍ക്കൊപ്പം സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന 56കാരി; വൈറലായി വീഡിയോ

Published : Nov 20, 2022, 09:52 PM IST
മരുമകള്‍ക്കൊപ്പം സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന 56കാരി; വൈറലായി വീഡിയോ

Synopsis

ഹ്യൂമന്‍സ് ഓഫ് മദ്രാസാണ്  ചെന്നൈ സ്വദേശിനിയുടെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സാരിയിലാണ് 56-കാരിയുടെ വ്യായാമം. സാരിയില്‍ വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങളും പോസ്റ്റില്‍ കാണാം.

ആരോഗ്യകാര്യത്തിലും  ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് പലരും. വ്യായാമം ചെയ്യാന്‍ കുറച്ച് മടിയുണ്ടെങ്കിലും ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അത്തരത്തില്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്ന ഒരു  56- കാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഹ്യൂമന്‍സ് ഓഫ് മദ്രാസാണ്  ചെന്നൈ സ്വദേശിനിയുടെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സാരിയിലാണ് 56-കാരിയുടെ വ്യായാമം. സാരിയില്‍ വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങളും പോസ്റ്റില്‍ കാണാം. മകന്‍റെ ജിമ്മില്‍ മരുമകളുടെ ഒപ്പമാണ് ഇവര്‍ വര്‍ക്കൗട്ടിനെത്തുന്നത്. 

'എനിക്ക് 56 ആണ് പ്രായം, ഇപ്പോഴും ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നു. നിങ്ങള്‍ എന്തെങ്കിലും പോസിറ്റീവായി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ വസ്ത്രമോ പ്രായമോ അതിനൊരു തടസമല്ല. ഞാനും എന്റെ മരുമകളും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. എന്റെ 52ാം വയസ്സില്‍ കടുത്ത മുട്ടുവേദനയും കാലുവേദനയും വന്നത്‌ കൊണ്ടാണ് ജിമ്മില്‍ ചേര്‍ന്നത്. എന്റെ മകനാണ് ജിമ്മില്‍ ചേരാന്‍ പറഞ്ഞത്. ജിമ്മില്‍ ചേര്‍ന്ന് കൃത്യമായ വ്യായാമം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ വേദനയും മാറി. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഫിറ്റും ഹെല്‍ത്തിയും ആണ്- അവര്‍ പറയുന്നു. 

നിരവധി പേരാണ് ഈ വീഡിയോ ലൈക്കും കമന്റും ചെയ്തത്. 1.1 മില്യണ്‍ വ്യൂസും 72,000 ലൈക്കുകളും ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചു. പ്രചോദനം തരുന്ന വീഡിയോ ആളുകളുടെ അഭിപ്രായം. ആരോഗ്യമുള്ള ശരീരവും മനസും നേടാൻ സ്ത്രീകൾക്ക് പ്രായം ഒരു തടസമല്ലെന്നും ഈ വീഡിയോ ഒരുപാട് സത്രീകള്‍ക്ക് പ്രചോദനമാകട്ടെ എന്നും  ചിലര്‍ കമന്‍റ് ചെയ്തു.

വീഡിയോ കാണാം... 

 

Also Read: പ്രമേഹം നിയന്ത്രിക്കാന്‍ കറുവപ്പട്ട ഗ്രീന്‍ ടീ; തയ്യാറാക്കേണ്ടത് ഇങ്ങനെ...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം