തോളില്‍ കുരുന്നുമായി മുത്തച്ഛന്‍റെ പുഷ് അപ്പ്; വൈറലായി വീഡിയോ

Published : Jan 25, 2023, 03:42 PM ISTUpdated : Jan 25, 2023, 03:50 PM IST
തോളില്‍ കുരുന്നുമായി മുത്തച്ഛന്‍റെ പുഷ് അപ്പ്; വൈറലായി വീഡിയോ

Synopsis

തോളില്‍ പേരക്കുട്ടിയെയും വെച്ചാണ് മുത്തച്ഛന്‍റെ ഈ അഭ്യാസം. കുരുന്നുമായി അനായാസം പുഷ് അപ്പ് ചെയ്യുകയാണ് ഇദ്ദേഹം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ജിമ്മില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.   

ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും വ്യായാമം പ്രധാനമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ ഇന്ന് ധാരാളം ആളുകള്‍ ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. അത്തരത്തില്‍ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഒരു 57-കാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തോളില്‍ പേരക്കുട്ടിയെയും വെച്ചാണ് മുത്തച്ഛന്‍റെ ഈ അഭ്യാസം. കുരുന്നുമായി അനായാസം പുഷ് അപ്പ് ചെയ്യുകയാണ് ഇദ്ദേഹം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ജിമ്മില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. ശരിക്കും ഇദ്ദേഹമൊരു പ്രചോദനം ആണെന്നാണ് പലരും കമന്‍റ് ചെയ്തത്. 

 

 

അതേസമയം, സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാരിയുടുത്ത് അനായാസം ചാടുകയും വലിയ ഒരു ടയര്‍ എടുത്തു പൊക്കുകയും ചെയ്യുന്നുണ്ട് ഈ യുവതി. ജിമ്മിനുള്ളില്‍ യുവതി വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകളും രേഖപ്പെടുത്തുകയും ചെയ്തു. പ്രചോദനം തരുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. ആരോഗ്യമുള്ള ശരീരവും മനസും നേടാൻ സ്ത്രീകൾക്ക് പ്രായവും വസ്ത്രവും ഒന്നും ഒരു തടസമല്ലെന്നും ഈ വീഡിയോ ഒരുപാട് സത്രീകള്‍ക്ക് പ്രചോദനമാകട്ടെ എന്നും  ചിലര്‍ കമന്‍റ് ചെയ്തു. അതേസമയം വീഡിയോയ്ക്കെതിരെ ഒരു വിഭാഗം വിമര്‍ശനങ്ങളും ഉയര്‍ത്തി. സാരിയില്‍ ഇത്തരത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് പല അപകടങ്ങളും വരുത്തിവയ്ക്കുമെന്നും ഇക്കൂട്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? തിരിച്ചറിയാം ഈ ഏഴ് ശീലങ്ങള്‍...


 

PREV
Read more Articles on
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്