39 വയസ് ഇളയ ഭര്‍ത്താവ്; 62കാരിയായ ടിക് ടോക് താരത്തിന് പരക്കെ വിമര്‍ശനം...

Published : Mar 09, 2023, 11:39 PM IST
39 വയസ് ഇളയ ഭര്‍ത്താവ്; 62കാരിയായ ടിക് ടോക് താരത്തിന് പരക്കെ വിമര്‍ശനം...

Synopsis

ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്. ഈ രീതിയില്‍ പ്രശസ്തിയാര്‍ജ്ജിക്കുന്നതിനാണ് ഇരുവരും ഒരുമിച്ച് ജീവിക്കുന്നതെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം. ഇത് കൂടാതെ ഇപ്പോള്‍ ഇവര്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന് വേണ്ടിയുള്ള ശ്രമത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് ഇരുവരും നിലവില്‍ വീണ്ടും വലിയ രീതിയില്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 

ജീവിതപങ്കാളികള്‍ തമ്മിലുള്ള പ്രായവ്യത്യാസം എപ്പോഴും മറ്റുള്ളവര്‍ക്കിടയില്‍ ഒരു ചര്‍ച്ചയാകാറുണ്ട്. പ്രത്യേകിച്ച് സത്രീ പുരുഷനെക്കാള്‍ പ്രായം കൂടുതലുള്ളയാളാണെങ്കില്‍ ഈ ചര്‍ച്ചകളുടെ വേഗതയും വ്യാപ്തിയും വര്‍ധിക്കും. 

ഇവിടെയിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനത്തിന് വിധേയയാവുകയാണ് അറുപത്തിരണ്ടുകാരിയായ ഒരു സ്ത്രീ. ടിക് ടോക് താരമായ ചെറില്‍ മെക്-ഗ്രിഗര്‍ ആണ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ഇവര്‍ മാത്രമല്ല ഇവരുടെ പങ്കാളിയായ മെക്-കെയിനും വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുകയാണ്.

ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്. ഈ രീതിയില്‍ പ്രശസ്തിയാര്‍ജ്ജിക്കുന്നതിനാണ് ഇരുവരും ഒരുമിച്ച് ജീവിക്കുന്നതെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം. ഇത് കൂടാതെ ഇപ്പോള്‍ ഇവര്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന് വേണ്ടിയുള്ള ശ്രമത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് ഇരുവരും നിലവില്‍ വീണ്ടും വലിയ രീതിയില്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 

അറുപത്തിയഞ്ചുകാരിയായ ചെറിലിന്‍റെ പങ്കാളിയായ മെക് കെയിനിന് ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസാണ്. ഇരുവരും തമ്മില്‍ 39 വയസിന്‍റെ വ്യത്യാസം. ചെറിലിന് നേരത്തെ തന്നെ ഏഴ് മക്കളും പതിനേഴ് പേരക്കുട്ടികളും ഉണ്ട്. ഇപ്പോള്‍ തന്‍റെ എട്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള ശ്രമത്തിലാണെന്ന് ഒരു ടിവി അഭിമുഖത്തിലൂടെ ഇവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ വിവാദങ്ങള്‍ കൊഴുക്കുകയായിരുന്നു. 

അതേസമയം ഇത് തങ്ങളുടെ ജീവിതമാണ്, ടിക് ടോക്കില്‍ കാണുന്നതല്ല ജീവിതം, അതിന് വേണ്ടിയാണ് തങ്ങള്‍ ഒന്നിച്ചിരിക്കുന്നത് എന്ന് വാദിക്കുന്നവര്‍ വാദിക്കട്ടെ, അത് സ്വാഭാവികമാണ്- പക്ഷേ തങ്ങളെ സമൂഹം ജീവിക്കാൻ അനുവദിക്കാത്ത പരിസരമുണ്ടാക്കുന്നുണ്ടെന്നും അതില്‍ പ്രയാസമുണ്ടെന്നും ഇരുവരും പറയുന്നു. 

2022ലാണ് ഇവര്‍ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. നിലവില്‍ തങ്ങള്‍ ഏറെ സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നതെന്നും കുടുംബം ഒന്നുകൂടി ശക്തിപ്പെടുത്താനാഗ്രഹിക്കുന്നതിന്‍റെ ഭാഗമായാണ് കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും അസാധാരണമായ സംഭവം വാര്‍ത്തകളില്‍ സജീവമായി ഇടം നേടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലും ദമ്പതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

Also Read:- സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കോടികളുടെ വൈൻ മോഷ്ടിച്ച ദമ്പതികള്‍; ഇത് സിനിമാക്കഥയെ വെല്ലുന്ന മോഷണം

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ