12 സെക്കന്‍ഡ് വീഡിയോ; ഇതുവരെ കണ്ടത് 70 ലക്ഷം പേര്‍...

By Web TeamFirst Published Nov 19, 2020, 9:23 PM IST
Highlights

മനോഹരമായ ഒരു ആശയം എന്ന നിലയ്ക്കാണ് മിക്കവരും ഈ വീഡിയോയെ അംഗീകരിക്കുന്നത്. അത് മനോഹരമായി തന്നെ ക്യാമറയിലും പകര്‍ത്തിയിരിക്കുന്നു. ട്വിറ്ററില്‍ മാത്രം 70 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്

സമൂഹമാധ്യമങ്ങളിലും മറ്റുമായി ധാരാളം വൈറല്‍ വീഡിയോകള്‍ നമ്മള്‍ കാണാറുണ്ട്. കൗതുകം ജനിപ്പിക്കുന്ന എന്തെങ്കിലും സംഭവങ്ങള്‍ അടങ്ങിയ വീഡിയോകള്‍ക്കാണ് മിക്കവാറും കാഴ്ചക്കാര്‍ ഏറെയുണ്ടാകാറ്. 

എന്നാല്‍ ഇവിടെയിതാ പ്രത്യേകിച്ചൊരു സംഭവവികാസവും ഇല്ലാതെ തന്നെ ഒരു '12 സെക്കന്‍ഡ് വീഡിയോ' ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. 

ട്വിറ്ററില്‍ '@Melora_1' എന്ന യൂസറാണേ്രത ആദ്യമായി ഈ വീഡിയോ പങ്കുവച്ചത്. തുടര്‍ന്ന് നിരവധി പേര്‍ ഈ വീഡിയോ പങ്കുവയ്ക്കാന്‍ തുടങ്ങി. ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്, പ്രമുഖ ബിസിനസ് മാഗ്നെറ്റായ എലന്‍ മസ്‌ക് തുടങ്ങി പല പ്രമുഖരും ഈ വീഡിയോയ്ക്ക് ലൈക്ക് ഇട്ടിട്ടുണ്ട്. 

24 മണിക്കൂറിനുള്ളില്‍ ഒരു കൂട്ടം ചെടികള്‍ എത്തരത്തിലെല്ലാം ചലിക്കുന്നുവെന്ന് കാണിക്കുന്ന വീഡിയോ ആണിത്. 'ഫിക്‌സഡ് ഫ്രെയിം'ല്‍ ചെടികളുടേയും ക്ലോക്ക് സൂചികളുടേയുമല്ലാത്ത മറ്റ് അനക്കങ്ങളൊന്നുമില്ല. 'പ്രയര്‍ പ്ലാന്റ്‌സ്' എന്ന ഇനത്തില്‍ പെടുന്ന ചെടികളാണിവ. 'ഇന്റീരിയര്‍' പ്ലാന്റായി വളര്‍ത്തുന്ന ഇനം കൂടിയാണിത്. 

മനോഹരമായ ഒരു ആശയം എന്ന നിലയ്ക്കാണ് മിക്കവരും ഈ വീഡിയോയെ അംഗീകരിക്കുന്നത്. അത് മനോഹരമായി തന്നെ ക്യാമറയിലും പകര്‍ത്തിയിരിക്കുന്നു. ട്വിറ്ററില്‍ മാത്രം 70 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

വീഡിയോ കാണാം...

 

This is how plants move in a 24-hour time-period pic.twitter.com/zHJZAlJwzi

— How Things Work (@ThingsWork)

 


Also Read:- ഈ നീലപ്പൂക്കളെ മറക്കുമോ? മറക്കാതിരിക്കാന്‍ സ്വയം ഓര്‍മിപ്പിക്കുന്ന പൂച്ചെടി...

click me!