വീടിന്‍റെ മേല്‍ക്കൂരയില്‍ ഒളിച്ചിരുന്ന 'അതിഥി'യെ കണ്ട് അമ്പരന്ന് സൈബര്‍ ലോകം; വീഡിയോ

Published : Aug 12, 2021, 04:57 PM ISTUpdated : Aug 12, 2021, 04:59 PM IST
വീടിന്‍റെ മേല്‍ക്കൂരയില്‍ ഒളിച്ചിരുന്ന 'അതിഥി'യെ കണ്ട് അമ്പരന്ന് സൈബര്‍ ലോകം; വീഡിയോ

Synopsis

വീടിന്‍റെ മേല്‍ക്കൂരയില്‍ കയറിയ കൂറ്റന്‍ പാമ്പിനെ പാമ്പ് പിടിത്തക്കാര്‍ പിടികൂടുന്ന ദൃശ്യങ്ങളാണിത്. മേല്‍ക്കൂരയില്‍ ഒരു ദ്വാരമിട്ടാണ് പാമ്പിനെ പിടികൂടുന്നത്.

വീടിന്‍റെ മേല്‍ക്കൂരയില്‍  ഒളിച്ചിരുന്ന കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'വൈറല്‍ ഹോഗ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

വീടിന്‍റെ മേല്‍ക്കൂരയില്‍ കയറിയ കൂറ്റന്‍ പാമ്പിനെ പാമ്പ് പിടിത്തക്കാര്‍ പിടികൂടുന്ന ദൃശ്യങ്ങളാണിത്. മേല്‍ക്കൂരയില്‍ ഒരു ദ്വാരമിട്ടാണ് പാമ്പിനെ പിടികൂടുന്നത്. താഴെ വീണ പാമ്പ് അതിനിടെ അതിശക്തമായ ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

 

തൊപ്പി കാണിച്ചും മറ്റും പാമ്പിനെ ശ്രദ്ധ മാറ്റിയാണ് പാമ്പിനെ പിടികൂടാന്‍ ശ്രമങ്ങള്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ പാമ്പിന്‍റെ കഴുത്തില്‍ പിടിച്ചാണ് അതിനെ വരുതിയിലാക്കിയത്. 

Also Read: വീടിന്‍റെ തട്ടിൻപുറത്ത് ചില ശബ്ദങ്ങൾ; പരിശോധനയില്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച; വൈറലായി ചിത്രങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം