ദിവസങ്ങൾക്ക് ശേഷം റൂഫിന്റെ ഒരു ഭാഗത്ത് ദ്വാരം വീഴുകയും മഴവെള്ളം ഒലിക്കാനും തുടങ്ങി. അങ്ങനെ ഹാരി ദ്വാരം അടക്കാൻ കയറിയപ്പോൾ കണ്ട കാഴ്ച ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. 

ജോർജിയ സ്വദേശിയായ ഹാരി പുഗ്ലീസ് വാടകയ്‌ക്കെടുത്ത വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുമായിരുന്നു. ദിവസങ്ങൾക്ക് ശേഷം റൂഫിന്റെ ഒരു ഭാഗത്ത് ദ്വാരം വീഴുകയും മഴവെള്ളം ഒലിക്കാനും തുടങ്ങി. അങ്ങനെ ഹാരി ദ്വാരം അടക്കാൻ കയറിയപ്പോൾ കണ്ട കാഴ്ച ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. 

പാമ്പുകളുടെ കേന്ദ്രമാണ് തങ്ങൾ താമസിക്കുന്ന വീടിന്റെ തട്ടിൻപുറം എന്ന് അപ്പോഴാണ് ഹാരി മനസ്സിലാക്കിയത്. ഡെയ്ലി മെയിലിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് നാല് റാറ്റ് സ്നേക്കുകളെ ആണ് ഹാരി തട്ടിൻപുറത്ത് നിന്ന് പിടികൂടിയത്. 

പൊളിഞ്ഞ ദ്വാരത്തിലൂടെ തൂങ്ങിയാടുന്ന പാമ്പുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകയായ ബ്ലിസ് സിക്‌മാൻ ആണ് ചിത്രങ്ങള്‍ ട്വിറ്ററിൽ പങ്കുവച്ചത്. 

Scroll to load tweet…

ഈ സംഭവത്തോടെ ഹാരിക്കും കുടുംബത്തിനും ഉറക്കം നഷ്ടപ്പെട്ടു. ഹാരിയും ഭാര്യയും കൗമാരക്കാരായ കുട്ടികളും ചേർന്ന കുടുംബം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വീട്ടിലാണ് താമസിക്കുന്നത്. എത്രയും വേഗം വീടുമാറാനുള്ള ഒരുക്കത്തിലാണ് ഇവര്‍. 

Also Read: ബോട്ടിനെ പിന്തുടർന്ന് ഹിപ്പോപൊട്ടാമസ്; വീഡിയോ കണ്ടത് 10 ലക്ഷം പേര്‍!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona