ബീച്ചിൽ സഞ്ചാരികളില്ലാതായതോടെ തീരം മുതലകൾ കൈയടക്കിയിരിക്കുകയാണ്. വെയില്‍ കൊണ്ടും നീന്തി തുടിച്ചുമാണ് മുതലക്കൂട്ടം ബീച്ചിൽ സമയം ചെലവഴിക്കുന്നത്. മുതലകളുടെ സൺബാത്ത് മെക്സിക്കോ ന്യൂസ് ഡെയ്‌ലിയാണ് റിപ്പോർട്ട് ചെയ്തതു.
ഈ ലോക് ഡൗൺ കാലത്ത് മെക്‌സിക്കോയിലെ ഓക്സാക ലാ വെന്റാനില ബീച്ചിലെ കാഴ്ചകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. രണ്ട് മാസം മുമ്പ് വരെ ഈ ബീച്ചിൽ സഞ്ചാരികളാൽ വൻതിരക്കായിരുന്നു. എന്നാൽ ബീച്ചിൽ സഞ്ചാരികൾ ഇല്ലാത്തതിനാൽ ഇപ്പോൾ മറ്റ് ചിലരാണ് അവിടെ അടിച്ച് പൊളിക്കുന്നത്. ആരാണെന്നോ. ഒരു കൂട്ടം മുതലകൾ... ബീച്ചിൽ സഞ്ചാരികളില്ലാതായതോടെ തീരം മുതലകൾ കൈയടക്കിയിരിക്കുകയാണ്. ആളുകളെല്ലാം എവിടെ പോയി'; ലോക്‌ഡൗൺ കാലത്ത് റോഡിലൂടെ സ്വാതന്ത്ര്യമായി നടക്കുന്ന മാനുകൾ... വെയില്‍ കൊണ്ടും നീന്തി തുടിച്ചുമാണ് മുതലക്കൂട്ടം ബീച്ചിൽ സമയം ചെലവഴിക്കുന്നത്. മുതലകളുടെ സൺബാത്ത് മെക്സിക്കോ ന്യൂസ് ഡെയ്‌ലിയാണ് റിപ്പോർട്ട് ചെയ്തതു. വാർത്ത പുറത്ത് വന്ന് പിന്നാലെ വനം വകുപ്പ് ജീവനക്കാരെത്തി മുതലകളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റി. മുതലകളെ പിടികൂടി മാറ്റുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്.