നാല് മാസം കൊണ്ട് 18 കിലോ കുറച്ചു; തടി കുറയ്ക്കാൻ അമ്മ ചെയ്തത്; നടന്‍ കരണ്‍ വാഹി പറയുന്നു

Web Desk   | others
Published : May 09, 2020, 05:23 PM ISTUpdated : May 09, 2020, 06:14 PM IST
നാല് മാസം കൊണ്ട് 18 കിലോ കുറച്ചു; തടി കുറയ്ക്കാൻ അമ്മ ചെയ്തത്; നടന്‍ കരണ്‍ വാഹി പറയുന്നു

Synopsis

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ബോളിവുഡ് നടന്‍ കരണ്‍ വാഹി ‌‌‌ഇൻസ്റ്റാ​ഗ്രാമിൽ‌ പ്രചോദനാത്മകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. 62 വയസുള്ള തന്റെ അമ്മ വെറും നാല് മാസം കൊണ്ടാണ് തടി കുറച്ചതെന്ന് കരൺ പറഞ്ഞു‌.

ശരീരഭാരം കുറയ്ക്കാൻ പാട് പെടുന്നവരാണ് അധികം പേരും. തടി കുറയ്ക്കാൻ ക്യത്യമായി ഡയറ്റ് നോക്കിയിട്ടും ഭാരം കുറയുന്നില്ല എന്ന് ചിലർ പറയാറുണ്ട്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ബോളിവുഡ് നടന്‍ കരണ്‍ വാഹി ‌‌‌ഇൻസ്റ്റാ​ഗ്രാമിൽ‌ പ്രചോദനാത്മകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. 'എന്റെ അമ്മയെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു...' എന്ന വരികളോടെയാണ് കരൺ കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

' 62 വയസുള്ള എന്റെ അമ്മ ശരീരഭാരം കുറച്ചത് പലർക്കും പ്രചോദനം തന്നെയാണ്. വെറും നാല് മാസം കൊണ്ടാണ് അമ്മ വീണ വാഹി 18 കിലോ കുറച്ചത്. അമ്മയ്ക്ക് ഹൈപ്പോതൈറോയിഡിസം ബാധിച്ചിട്ടുണ്ടായിരുന്നു. ശരീരത്തിലെ  ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ് ഇത്. ശരീരഭാരം കൂടുന്നതിന് ഇത് കാരണമാകുന്നു. അമ്മ പലർക്കും പ്രചോദനമാണ്...' കരൺ കുറിപ്പിൽ പറയുന്നു. 

ശരീരഭാരം കുറയ്ക്കാൻ സഹായിച്ച അമ്മയുടെ പോഷകാഹാര വിദ​ഗ്ധയോടും കരൺ നന്ദി പറ‍ഞ്ഞു. അമ്മ വീണയുടെ ഭാരം കുറഞ്ഞതിന് ശേഷമുള്ള ഫോട്ടോയും കരൺ പങ്കുവച്ചു. ' ശരീരഭാരം കുറയ്ക്കുന്നതിനായി അമ്മ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തി. ദിവസവും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. ധാരാളം വെള്ളം കുടിക്കുമായിരുന്നു' -  കരൺ പറഞ്ഞു‌.

ലോക്ക്ഡൗണില്‍ തടി കൂടാതിരിക്കാന്‍ ഇതൊന്ന് പരീക്ഷിക്കാം...

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ