കാക്കേ കാക്കേ കൂടെവിടെ..; മലയാളം പാട്ടുപാടുന്ന 'അമേരിക്കന്‍ കുഞ്ഞിന്‍റെ' വീഡിയോ വൈറല്‍

Published : May 09, 2020, 09:13 AM ISTUpdated : May 09, 2020, 11:57 AM IST
കാക്കേ കാക്കേ കൂടെവിടെ..; മലയാളം പാട്ടുപാടുന്ന 'അമേരിക്കന്‍ കുഞ്ഞിന്‍റെ' വീഡിയോ വൈറല്‍

Synopsis

ഒന്ന് മുതല്‍ പത്ത് വരെ കുഞ്ഞ് റയാന്‍ മലയാളത്തില്‍ എണ്ണുന്നതും വീഡിയോയില്‍ വ്യക്തമാണ്.

'കാക്കേ കാക്കേ കൂടെവിടെ...കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ....' എന്ന് ഒരു കുഞ്ഞ് പാടുന്ന  വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  മലയാളം പാട്ട് ഇത്ര മനോഹരമായി പാടുന്ന ഈ 'അമേരിക്കന്‍ കുഞ്ഞ്'  ആരാണെന്ന് അന്വേഷിക്കുകയാണ് വീഡിയോ കണ്ട ആളുകള്‍. 

മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞ് റയാന്‍ ആണ് വീഡിയോയിലെ താരം. ഒന്ന് മുതല്‍ പത്ത് വരെ കുഞ്ഞ് റയാന്‍ മലയാളത്തില്‍ എണ്ണുന്നതും വീഡിയോയില്‍ വ്യക്തമാണ്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരുടെയും അമേരിക്കക്കാരിയായ കെല്ലിയുടെയും ഒറ്റ മകളാണ് റയാന്‍. അച്ഛന്‍ പ്രവീണ്‍ ആണ് റയാന് മലയാളം പഠിപ്പിച്ചതെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

2014ല്‍ സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോഴാണ് പ്രവീണ്‍  കെല്ലിയെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് നീങ്ങുകയുമായിരുന്നു. 

Also Read: 'കൊറോണയൊക്കെ ചത്ത് പോണേ'; ഭഗവാനുമുന്നില്‍ സങ്കടം പറഞ്ഞ് കൊച്ചുമിടുക്കി; ചിരി പടര്‍ത്തി വീഡിയോ...

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ