നീല ടീഷർട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പൃഥ്വിരാജ്; വില എത്രയാണെന്ന് അറിയാമോ?

Published : Feb 17, 2021, 03:41 PM ISTUpdated : Feb 17, 2021, 03:53 PM IST
നീല ടീഷർട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പൃഥ്വിരാജ്; വില എത്രയാണെന്ന് അറിയാമോ?

Synopsis

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹസ്തകാരത്തിന് എത്തിയ പൃഥ്വിരാജിന്‍റെ ടീഷര്‍ട്ടിലാണ് ആരാധകരുടെ ശ്രദ്ധ പോയത്. പിന്നാലെ ആ ടീഷര്‍ട്ട് എന്താണെന്നും ആരാധകര്‍ കണ്ടെത്തി. 

നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹസ്തകാരത്തിന് എത്തിയ പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനൊരു കാരണവുമുണ്ട്. കിടിലന്‍ ടീഷര്‍ട്ടില്‍ സ്റ്റൈലന്‍ ലുക്കിലാണ് പൃഥ്വി ചടങ്ങിനെത്തിയത്. 

പൃഥ്വിരാജിന്‍റെ ടീഷര്‍ട്ടിലാണ് ആരാധകരുടെ ശ്രദ്ധ പോയതും. പിന്നാലെ ആ ടീഷര്‍ട്ട് എന്താണെന്നും ആരാധകര്‍ കണ്ടെത്തി. ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബെറിയുടെ ലോഗോ ടേപ് പോളോ ടീഷർട്ട് ആണ് പൃഥ്വിരാജ് ധരിച്ചത്.

 

കോട്ടണ്‍ കൊണ്ട് തയ്യാറാക്കിയതാണ് ഈ ടീഷര്‍ട്ട്. ഇളം നീല നിറത്തിലുള്ള ടീഷര്‍ട്ടിന്‍റെ തോള്‍ഭാഗത്ത് കറുപ്പിൽ വെള്ളനിറംകൊണ്ട് ബെർബറിയുടെ ലോഗോയും പതിച്ചിട്ടുണ്ട്.

 

421 യൂറോ ആണ് ഈ ടീഷർട്ടിന്റെ വില. അതായത് ഏകദേശം 37,000 ഇന്ത്യന്‍ രൂപ.

Also Read: ബ്ലാക്ക് ബ്ലേസറില്‍ ബോസ് ലുക്ക്; കിടിലന്‍ മേക്കോവറില്‍ മോഹന്‍ലാല്‍...
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ