സഹിക്കാനാവാത്ത കഴുത്ത് വേദന, എല്ലാത്തിനും കാരണം ആ വസ്ത്രം; പ്രിയങ്ക പറയുന്നു

Web Desk   | Asianet News
Published : Feb 17, 2021, 01:11 PM ISTUpdated : Feb 17, 2021, 01:25 PM IST
സഹിക്കാനാവാത്ത കഴുത്ത് വേദന, എല്ലാത്തിനും കാരണം ആ വസ്ത്രം; പ്രിയങ്ക പറയുന്നു

Synopsis

വിവാഹദിനത്തില്‍ ധരിച്ചിരുന്ന ഗൗണും ശിരോവസ്ത്രത്തിനും വളരെയധികം ഭാരം കൂടുതലുണ്ടായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ ശിരോവസ്ത്രം ധരിക്കണമെന്ന ആഗ്രഹം പിന്നീട് കഴുത്തുവേദനയിലേക്ക് നയിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കവേ താൻ ധരിച്ചിരുന്ന വിവാഹവസ്ത്രത്തേക്കുറിച്ചുള്ള  ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'ദി കെയ്ല്‍ ആന്‍ഡ് ജാക്കി ഒ ഷോ'യില്‍ പങ്കെടുക്കവേയാണ് അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹ ദിനത്തേക്കുറിച്ച് പ്രിയങ്ക ഓര്‍ത്തെടുക്കുന്നത്. 

വിവാഹദിനത്തില്‍ ധരിച്ചിരുന്ന ഗൗണും ശിരോവസ്ത്രത്തിനും വളരെയധികം ഭാരം കൂടുതലുണ്ടായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ ശിരോവസ്ത്രം ധരിക്കണമെന്ന ആഗ്രഹം പിന്നീട് കഴുത്തുവേദനയിലേക്ക് നയിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

ശിരോവസ്ത്രത്തിന് 75 അടി നീളമുണ്ടായിരുന്നു. അത് ധരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം തനിക്ക് കഴുത്തുവേദനയായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. 1826 മണിക്കൂറോളമെടുത്താണ് ഗൗണിന്റെ നിര്‍മാണം തീര്‍ത്തത്. ജോഥ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് 2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ