കരുത്തുറ്റ നീണ്ട തലമുടി വേണോ? രഹസ്യം വെളിപ്പെടുത്തി അനു ജോസഫ്

Published : Sep 25, 2020, 05:20 PM IST
കരുത്തുറ്റ നീണ്ട തലമുടി  വേണോ? രഹസ്യം വെളിപ്പെടുത്തി അനു ജോസഫ്

Synopsis

താരന്‍, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഇതിന്റെ ഉപയോഗം ഫലം നൽകിയിട്ടുണ്ടെന്നും ഒരുപാട് പേർ ചോദിച്ച ആ രഹസ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നും താരം പറഞ്ഞു.

നടി അനു ജോസഫിനെ കുറിച്ച് പറയുമ്പോള്‍, ആദ്യം ഓര്‍ക്കുക ആ കരുത്തുറ്റ നീണ്ട തലമുടി തന്നെയാണ്. എന്താണ് ഈ ഇടതൂർന്ന മുടിയുടെ രഹസ്യം? ഇപ്പോഴിതാ അനു ജോസഫ് തന്നെ തന്‍റെ മുടിയുടെ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനു ഇക്കാര്യം പറഞ്ഞത്. 

വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്താണ് തലമുടിയെ പരിചരിക്കുന്നത് എന്നും അനു പറഞ്ഞു. താരന്‍, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഇതിന്റെ ഉപയോഗം ഫലം നൽകിയിട്ടുണ്ടെന്നും ഒരുപാട് പേർ ചോദിച്ച ആ രഹസ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നും താരം പറഞ്ഞു.

എങ്ങനെയാണ് ഈ സ്പെഷ്യല്‍ എണ്ണ തയ്യാറാക്കുന്നത് എന്നും അനു വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ആദ്യം രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ഒരു  ടീസ്പൂണ്‍ ആവണക്കെണ്ണയും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ചൂടാക്കി എടുക്കണം. ഇത് ചൂടാറുമ്പോൾ തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകണം.

 

Also Read: താരനകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാടന്‍ രീതി ; വീഡിയോയുമായി രശ്മി സോമന്‍...

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി