'ഞാനൊരു ചേച്ചിയമ്മയായി’; സന്തോഷം പങ്കുവച്ച് ആര്യ പാർവതി

Published : Feb 19, 2023, 11:08 AM ISTUpdated : Feb 19, 2023, 11:23 AM IST
'ഞാനൊരു ചേച്ചിയമ്മയായി’; സന്തോഷം പങ്കുവച്ച് ആര്യ പാർവതി

Synopsis

ഗര്‍ഭിണിയായ അമ്മ ദീപ്തി ശങ്കറിന്‍റെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാർത്ത അറിയിച്ചത്. കാത്തിരിപ്പിന് വിരാമമിട്ട് ഇപ്പോഴിതാ ആര്യക്ക് സഹോദരി ജനിച്ചിരിക്കുകയാണ്. ആര്യ തന്നെയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആര്യ ആരാധകരുമായി പങ്കുവച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയും നർത്തകിയുമാണ് ആര്യ പാർവതി. അടുത്തിടെ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ നിന്ന ഒരു പേരു കൂടിയാണ്  ആര്യ പാർവതിയുടേത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇരുപത്തി മൂന്നാം വയസ്സിൽ താനൊരു ചേച്ചിയാവാൻ പോകുന്നു എന്ന ആര്യയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഗര്‍ഭിണിയായ അമ്മ ദീപ്തി ശങ്കറിന്‍റെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാർത്ത അറിയിച്ചത്. കാത്തിരിപ്പിന് വിരാമമിട്ട് ഇപ്പോഴിതാ ആര്യക്ക് സഹോദരി ജനിച്ചിരിക്കുകയാണ്. ആര്യ തന്നെയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആര്യ ആരാധകരുമായി പങ്കുവച്ചത്.

‘ഞാനൊരു ചേച്ചിയമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ചത്.

 

ആര്യ വളരെ വൈകിയാണ് അമ്മ ​ഗർഭിണിയാണെന്ന് അറിഞ്ഞത്. വളരെ വൈകിയുള്ള പ്ര​ഗ്നൻസിയായതിനാൽ അച്ഛനും അമ്മയും തന്നോട് ഇതെങ്ങനെ പറയുമെന്ന വിഷമത്തിലായിരുന്നുവെന്നാണ് ആര്യ അടുത്തിടെ പറഞ്ഞത്. എട്ടാം മാസത്തിലാണ് അമ്മ ഗർഭിണിയായ വിവരം ആര്യ അറിയുന്നത്. വളരെ വൈകിയാണെങ്കിലും അമ്മ ഗർഭിണിയായതിൽ ഏറെ സന്തോഷമെന്നാണ് ആര്യ പ്രതികരിച്ചത്.   '23 വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് താഴെയൊരു കുഞ്ഞ് കുടുംബത്തില്‍ വരാൻ പോകുന്നു. അതിന്‍റെ ആഹ്ളാദത്തിലാണ് ഇപ്പോള്‍. ഒരു വല്യേച്ചിയുടെയും അമ്മയുടെയുമെല്ലാം റോള്‍ ഏറ്റെടുക്കാൻ തയ്യാറായി ഇരിക്കുകയാണ് ഞാൻ. അച്ഛനെയും അമ്മയെയും സ്നേഹം കൊണ്ടും പിന്തുണ കൊണ്ടും അനുഗ്രഹിക്കണം. എളുപ്പം വരൂ കുഞ്ഞേ...'- എന്നാണ് ആര്യ അന്ന് ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായത്.

 

 

Also Read: വിമാനത്തിനുള്ളില്‍ നിര്‍ത്താതെ കരഞ്ഞ് കുരുന്ന്; ചിരിപ്പിക്കാനെത്തി മൂന്ന് മുത്തശ്ശിമാര്‍; വീഡിയോ

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'