ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്; ദീപികയുടെ പുതിയ ക്യാംപയിന്‍...

Published : Jun 04, 2019, 03:59 PM ISTUpdated : Jun 04, 2019, 04:56 PM IST
ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്; ദീപികയുടെ പുതിയ ക്യാംപയിന്‍...

Synopsis

മുമ്പ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം അറിയിക്കാനായി താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയ അനുഭവത്തെക്കുറിച്ചെല്ലാം പരസ്യമായി പങ്കുവച്ച താരം കൂടിയാണ് ദീപിക. ഇപ്പോള്‍ പുതിയൊരു ക്യാംപയിനുമായാണ് ദീപിക രംഗത്തെത്തിയിരിക്കുന്നത്  

താരപ്പകിട്ടിന് പുറമെ വ്യക്തിത്വം കൊണ്ടുകൂടി ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയാണ് ദീപിക പദുക്കോണ്‍. മുമ്പ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം അറിയിക്കാനായി താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയ അനുഭവത്തെക്കുറിച്ചെല്ലാം പരസ്യമായി പങ്കുവച്ച താരം കൂടിയാണ് ദീപിക. 

ഇപ്പോള്‍ പുതിയൊരു ക്യാംപയിനുമായാണ് ദീപിക രംഗത്തെത്തിയിരിക്കുന്നത്. ഉറക്കത്തിന്റെ പ്രാധാന്യം അറിയിക്കാനാണ് ഈ പുതിയ ക്യാംപയിന്‍. ഉറക്കം മടിയുടെ ലക്ഷണമാണെന്ന തരത്തിലുള്ള ചിന്തകള്‍ അബദ്ധമാണെന്നും ആരോഗ്യകരമായ ജീവിതത്തിന് ആഴത്തിലുള്ള, നീണ്ട ഉറക്കം അത്യാവശ്യമാണെന്നും വാദിക്കുന്നു ദീപിക. 

#AllSleepMatters എന്ന ഹാഷ്ടാഗോടുകൂടിയാണ് ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായ ഒരു റെസ്‌റ്റോറന്റ് ബോര്‍ഡിന്റെ ചിത്രമാണ് ദീപിക ക്യാംപയിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഉറക്കത്തെ കുറിച്ച് ഈ റെസ്റ്റോറന്റ് ബോര്‍ഡിലെഴുതിയിരിക്കുന്ന വാചകമാണ് ദീപികയെ ആവേശത്തിലാക്കിയിരിക്കുന്നത്. അതിനാലാകാം ഇത് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം ഉറക്കത്തിന് വേണ്ടിയുളള ക്യാംപയിന്‍ തുടങ്ങിയിരിക്കുന്നത്. 

 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ