'ഇനിയും ഷോട്ട്സിടും' ; വൈറലായി ജാന്‍വിയുടെ ജിം ചിത്രങ്ങള്‍

Published : Jun 04, 2019, 09:24 AM ISTUpdated : Jun 04, 2019, 09:50 AM IST
'ഇനിയും ഷോട്ട്സിടും' ; വൈറലായി ജാന്‍വിയുടെ  ജിം ചിത്രങ്ങള്‍

Synopsis

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി കപൂര്‍. കഴിഞ്ഞ ദിവസം താരം തന്‍റെ ജിമ്മിലേക്ക് പോകുമ്പോഴാണ്  പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്.

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി കപൂര്‍. കഴിഞ്ഞ ദിവസം താരം തന്‍റെ ജിമ്മിലേക്ക് പോകുമ്പോഴാണ്  പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്. പിന്നെ പറയാനുണ്ടോ? ആ ചിത്രങ്ങളും വൈറലായി. നേര്‍ത്ത വെള്ള ഷിയര്‍ ടോപ്പും മിനി ഷോട്ട്സുമായിരുന്നു ജാന്‍വിയുടെ വേഷം. ഒരു മേക്കപ്പുമില്ലാതെ ജിമ്മിലെത്തിയ താരം അതിസുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. 

അതേസമയം അടുത്തിടെയായി താരത്തിന്‍റെ വസ്ത്രധാരണത്തെ കുറിച്ച് പല തരത്തിലുളള വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്. ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെച്ച് ബോളിവുഡ് താരം കത്രീന കൈഫ് വരെ രംഗത്തെത്തിയിരുന്നു. സ്നേഹ ധൂപിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് വസ്ത്രധാരണത്തെ കുറിച്ച് കത്രീന വാചാലയായത്. ബോളിവുഡ് താരങ്ങൾ വളരെ ചെറിയ വസ്ത്രമാണ് ധരിക്കുന്നതെങ്കിലും ജിമ്മിൽ വരുമ്പോൾ വളരെ ചെറിയ ഷോട്ട്സ് മാത്രമാണ് ജാൻവി ധരിക്കാറുള്ളത്രേ. ഇതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്.

'എന്‍റെ ജിമ്മിൽ ജാൻവി ഇടയ്ക്ക് വരാറുണ്ട്. അപ്പോൾ ജിമ്മിൽ നമ്മൾ ഒരുമിച്ചായിരിക്കും വര്‍ക്കൌട്ട് ചെയ്യുന്നത്. വസ്ത്രധാരണത്തിന്‍റെ പേരിൽ ഇടയ്ക്ക് അവളെ കുറിച്ചേർത്ത് ഞാന്‍ അസ്വസ്ഥതപ്പെടാറുണ്ട്'- കത്രീന പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാവുകയും ചെയ്തു. കത്രീനയുടെ കമന്‍റിനെതിരെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ചിലർ കത്രീനയുടെ വാദത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. കത്രീനയുടെ ഷോട്ട്സ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ചിലര്‍ മറുപടി നല്‍കിയത്.   

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ