'ഏറെ നാളത്തെ ആ​ഗ്രഹം പൂവണിഞ്ഞു' ; മഞ്ജുവിന്റെ പുതിയ വീടിന് ഒരു പ്രത്യേകതയുണ്ട്

Published : Feb 21, 2023, 10:37 PM ISTUpdated : Feb 21, 2023, 10:59 PM IST
'ഏറെ നാളത്തെ ആ​ഗ്രഹം പൂവണിഞ്ഞു' ;  മഞ്ജുവിന്റെ പുതിയ വീടിന് ഒരു പ്രത്യേകതയുണ്ട്

Synopsis

സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു നൽകിയിരിക്കുന്ന പേര്. 18 ഓളം വീടുകളിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. 

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരമാണ് മഞ്ജു പത്രോസ് (Manju Pathrose). മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. ഇപ്പോഴിതാ, പുതിയൊരു സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് മഞ്ജു ബ്ലാക്കീസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ.

സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു നൽകിയിരിക്കുന്ന പേര്. 18 ഓളം വീടുകളിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ഓരോ വീടും മാറുന്തോറും നല്ല സങ്കടം വരാറുണ്ട്. സ്വന്തമായൊരു വീട് എന്നത് ഏറെ നാളത്തെ ആ​ഗ്രഹമായിരുന്നു. ഇപ്പോൾ അത് സഫലമായിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. 

വീഡിയോയിൽ ഓരോന്നും പരിചയപ്പെടുത്താനും പറഞ്ഞു തരാനും മഞ്ജുവിന് കൂട്ടായി സെമിയും ഉണ്ട്. വീട്ടിലെ ഓരോ പണികൾ പുരോഗമിക്കുന്നതും പള്ളിയിൽ അച്ഛൻ വന്നു വീട്ടിൽ വെഞ്ചരിക്കുന്നതും, പാല് കാച്ചലിന് സാക്ഷ്യം വഹിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. വീട് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായോ എന്നും സെമി വീഡിയോയിൽ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ മഞ്ജുവിനുള്ള ആശംസകൾ നേരുന്നത്.

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. തുടർന്ന് മഴവിൽ മനോരമയിലെ ‘ മറിമായം’ എന്ന പരമ്പരയിലൂടെയും മഞ്ജു ശ്രദ്ധ നേടി. മലയാള ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ രണ്ടിൽ മഞ്ജുവും എത്തിയിരുന്നു. ഈ പരമ്പരയാണ് കൂടുതൽ ജനങ്ങളിലേക്ക് മഞ്ജു എന്ന താരത്തിനെ എത്തിച്ചത്. സുനിച്ചൻ ബെർണാഡ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും മകൻ ആണ് എഡ് ബെർണാഡ്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്..

 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ