മകളെ ചുംബിക്കുന്ന ചിത്രം ടാറ്റൂ ചെയ്ത് മഞ്ജു പിള്ള; വീഡിയോ

Published : Nov 09, 2021, 01:59 PM ISTUpdated : Nov 09, 2021, 02:02 PM IST
മകളെ ചുംബിക്കുന്ന ചിത്രം ടാറ്റൂ ചെയ്ത് മഞ്ജു പിള്ള; വീഡിയോ

Synopsis

ചിത്രത്തിനൊപ്പം 'My Soul' (എന്‍റെ ആത്മാവ്)  എന്നും പച്ച കുത്തിയിട്ടുണ്ട്. ഇതാണ് എന്‍റെ  ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണ് വീഡിയോയ്ക്കൊപ്പം താരം കുറിച്ചത്. 

മകൾക്കൊപ്പമുള്ള ചിത്രം കയ്യിൽ ടാറ്റൂ ചെയ്ത് നടി മഞ്ജു പിള്ള (Manju Pillai). മകള്‍ ദയയുടെ (daya) നെറ്റിയിൽ ചുംബിക്കുന്ന (kiss) ചിത്രമാണ് മഞ്ജു ടാറ്റൂ (tatoo) ചെയ്തത്. ഇതിന്‍റെ വീഡിയോ‌ (video) മഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ (instagram) പങ്കുവയ്ക്കുകയും ചെയ്തു. 

ചിത്രത്തിനൊപ്പം 'My Soul' (എന്‍റെ ആത്മാവ്)  എന്നും പച്ച കുത്തിയിട്ടുണ്ട്. ഇതാണ് എന്‍റെ  ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണ് വീഡിയോയ്ക്കൊപ്പം താരം കുറിച്ചത്. 

 

നിരവധിപ്പേരാണ് ടാറ്റൂ മനോഹരമെന്ന് കമന്‍റുകളുമായി രംഗത്തെത്തിയത്. ഏഴ് മണിക്കൂര്‍ സമയമാണ് ഈ ടാറ്റൂ ചെയ്യാൻ വേണ്ടി വന്നതെന്നും മഞ്ജു ഒരു കമന്റിന് മറുപടിയായി കുറിച്ചു. 

 

മകളുടെ ജന്മദിനത്തിൽ ആശംസ നേർന്ന് പങ്കുവച്ച ചിത്രമാണ് താരം ടാറ്റൂ ചെയ്തിരിക്കുന്നത്. ‘നീ എത്ര ദൂരത്താണെങ്കിലും എന്റെ ഹൃദയം നിനക്കായി തുടിക്കുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട കുഞ്ഞ് മകളെ,  നിന്റെ ഈ ദിവസം സന്തോഷം കൊണ്ട് നിറയട്ടെ മോളൂ'- എന്നാണ് ചിത്രത്തോടൊപ്പം അന്ന് മഞ്ജു കുറിച്ചത്. 

Also Read: 'എന്‍റെ നീല പൊന്‍മാന്‍'; കിടിലന്‍ ഹെയര്‍ കളറിങ്ങുമായി താരപുത്രി

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ