നാടന്‍ ലുക്കില്‍ നിന്ന് പുത്തന്‍ മേക്കോവറിലെത്താന്‍ പലരും ചെയ്യുന്ന കാര്യമാണ് ഹെയര്‍ കട്ടും ഹെയര്‍ കളറിങും. സ്വന്തം ലുക്ക് ബോറടിച്ചു തുടങ്ങുമ്പോഴാണ് പലരും  ഹെയര്‍ കളര്‍ ചെയ്യുന്നത്.  ഇത്തരത്തില്‍ തലമുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. 

ചിലര്‍ മുടിയിഴകള്‍ക്ക് മാത്രം കളര്‍ നല്‍കുമ്പോള്‍ മറ്റുചിലര്‍ മുടി മുഴുവന്‍ മഴവില്‍ പോലെ നിറങ്ങള്‍ കൊടുക്കുകയാണ്.  ഹെയര്‍ കളറിങ്ങില്‍ തന്നെ പല ട്രെന്‍ഡുകളും ഇന്ന് ഫാഷന്‍ ലോകത്ത് ഉണ്ട്.  ഇപ്പോഴിതാ ഒരു താരപുത്രിയുടെ ഹെയര്‍ കളറാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മലയാളത്തിന്‍റെ പ്രിയതാരം മഞ്ജുപിള്ളയുടെ മകള്‍ ദയ സുജിതാണ് കിടിലന്‍ ഹെയര്‍ കളറിങ്ങുമായി എത്തിയിരിക്കുന്നത്. ഹെയറില്‍ നീല നിറം നല്‍കിയാണ് ദയയുടെ ഫാഷന്‍ പരീക്ഷണം. മകളുടെ ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എന്‍റെ നീല പൊന്‍മാന്‍' എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നല്ല പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Ente neela ponman 😘😘😘

A post shared by manju pillai (@pillai_manju) on Jul 13, 2020 at 3:01am PDT

 

തലമുടി കളർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കളര്‍ ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളില്‍ പുരട്ടി മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

രണ്ട്...

തെരഞ്ഞെടുക്കുന്ന കളര്‍ മുഖത്തിനും ചേരുന്നുണ്ടോ എന്ന് പരിശോധിക്കണം.  മുടി കളർ ചെയ്യുമ്പോൾ ചർമ്മത്തിന്റെ നിറമനുസരിച്ചു വേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ എന്നു സാരം. 

മൂന്ന്...

എപ്പോഴും കളറും ബ്രാൻഡും മാറി മാറി പരീക്ഷിക്കുന്നത് മുടിക്ക് നല്ലതല്ല. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും.

നാല്...

മുടി കഴുകുവാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

അഞ്ച്...

മുടി കളർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഷാംമ്പൂവിന്റെ ഉപയോഗം ആഴ്ചയിൽ ഒന്ന് മതി. ദിവസവും മുടി ഷാംമ്പൂ ചെയ്താൽ കളർ പോകാന്‍ സാധ്യതയുണ്ട്. 

ആറ്...

കളറിങ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. 

Also Read: 'ചുരുണ്ട മുടിക്കാരിയെ ആണ് ഇഷ്ടം'; മുടിച്ചുരുളുകളോടുള്ള പ്രണയം....