മെറൂൺ സാരിയും ഒപ്പം ട്രെഡീഷണൽ ആഭരണങ്ങളും; പുരസ്കാര നിശയിൽ തിളങ്ങി നയൻതാര

Published : Jan 05, 2020, 10:30 PM IST
മെറൂൺ സാരിയും ഒപ്പം ട്രെഡീഷണൽ ആഭരണങ്ങളും; പുരസ്കാര നിശയിൽ തിളങ്ങി നയൻതാര

Synopsis

ഗോൾഡൻ നിറത്തിലുള്ള മുന്താണിയോടു കൂടിയ സാരിയ്ക്കൊപ്പം ഗോൾഡൻ ബോർഡറുള്ള മെറൂൺ ബ്ലൗസഞ്ഞാണ് താരം എത്തിയത്. 

ചെന്നൈ: വസ്ത്രധാരണത്തിൽ എന്നും വ്യത്യസ്തത പു‌ലർത്തുന്ന നടിയാണ് നയൻതാര. വെസ്റ്റേണോ ട്രെഡീഷണലോ ഏതുതരം വസ്ത്രം ധരിച്ചാലും അതിമനോഹരിയായാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ എത്താറുള്ളത്. ഈയടുത്തായി കൂടുതലായും സാരി ധരിച്ചാണ് നയൻതാര പൊതുവേദികളിലും പരിപാടികളിലും പങ്കെടുക്കാറുള്ളത്. ഇതിൽതന്നെ ഒറ്റ നിറമുള്ള പ്ലയിൻ സാരിയാണ് നയൻസ് കൂടുതലായും തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോഴിതാ, സീ സിനിമ അവാർഡിനെത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഗോൾഡൻ നിറത്തിലുള്ള മുന്താണിയോടു കൂടിയ സാരിയ്ക്കൊപ്പം ഗോൾഡൻ ബോർഡറുള്ള മെറൂൺ ബ്ലൗസഞ്ഞാണ് താരം എത്തിയത്. ട്രെഡീഷണൽ മാലയ്ക്കൊപ്പം വളകൾ‌ മാത്രമാണ് അണിഞ്ഞത്. കമ്മലുകൾ ഒഴിവാക്കിയിരുന്നു.

ഏതായാലും, സാരിക്ക് അനുയോജ്യമായ ട്രെഡീഷണൽ ആഭരണങ്ങൾ അണിഞ്ഞത് താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. ലൈറ്റ് മേക്കിലെത്തിയ താരം ബിന്ദിയും തൊട്ടിട്ടുണ്ട്.

തമിഴകത്തെ ഫേവറേറ്റ് ഹീറോയിനുള്ള ഇത്തവണത്തെ സീ സിനിമ അവാർഡിന് അർഹയായിരിക്കുന്നത് നയൻതാരയാണ്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമായി നിലനിൽക്കുന്നതിന് ശ്രീദേവി അവാർഡും നയൻതാര ഏറ്റുവാങ്ങി.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണിപ്പോൾ നയൻതാര. ഇആർ‌ജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

 

 

 

 

 

 


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ