ക്ലോസറ്റിനുള്ളില്‍ പെരുമ്പാമ്പ്; എന്നിട്ടോ, എട്ടിന്റെ പണിയായി

By Web TeamFirst Published Jan 5, 2020, 9:30 PM IST
Highlights

ക്ലോസറ്റ് അടച്ചാണ് വച്ചിരുന്നത്. അതിന്റെ അടപ്പ് കൈ കൊണ്ട് തുറന്നു. അപ്പോഴാണ് അകത്ത് എന്തോ അനക്കം കാണുന്നത്. നോക്കുമ്പോള്‍ സാമാന്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പ്. ആന്‍ഡ്രൂസ് അധികം ശബ്ദമുണ്ടാക്കാതെ നേരെ പാമ്പ് പിടുത്തക്കാരുടെ സംഘത്തിന് ഫോണ്‍ ചെയ്തു. അധികം വൈകാതെ അവര്‍ വീട്ടിലെത്തി

പലപ്പോഴും വീട്ടിനകത്ത് പാമ്പ് കയറിയാലുള്ള അവസ്ഥ നമുക്കറിയാം. പാമ്പിനെ പിടികൂടുന്നത് വരേയും പിന്നെ ടെന്‍ഷന്‍ തന്നെയായിരിക്കും. അതുതന്നെ ബാത്ത്‌റൂം പോലുള്ള അത്രയും സ്വകാര്യമായ സ്ഥലങ്ങളിലാണ് കണ്ടതെങ്കില്‍ പിന്നെ പറയാനുമില്ല.

അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വയോധികനായ ആന്‍ഡ്രൂസ് എന്നയാളാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. വീട്ടിനകത്ത് തന്നെയുള്ള ടോയ്‌ലറ്റില്‍ മൂത്രമൊഴിക്കാന്‍ കയറിയതായിരുന്നു ആന്‍ഡ്രൂസ്.

ക്ലോസറ്റ് അടച്ചാണ് വച്ചിരുന്നത്. അതിന്റെ അടപ്പ് കൈ കൊണ്ട് തുറന്നു. അപ്പോഴാണ് അകത്ത് എന്തോ അനക്കം കാണുന്നത്. നോക്കുമ്പോള്‍ സാമാന്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പ്. ആന്‍ഡ്രൂസ് അധികം ശബ്ദമുണ്ടാക്കാതെ നേരെ പാമ്പ് പിടുത്തക്കാരുടെ സംഘത്തിന് ഫോണ്‍ ചെയ്തു. അധികം വൈകാതെ അവര്‍ വീട്ടിലെത്തി.

എന്നാല്‍ അപ്പോഴേക്കും പാമ്പ് അപ്രത്യക്ഷനായിരുന്നു. ക്ലോസറ്റില്‍ നിന്ന് പോകുന്ന പൈപ്പ് എവിടെയെങ്കിലും വച്ച് പൊട്ടിയിരിക്കുമെന്നും അതുവഴി പുറത്തുനിന്ന് അകത്തെത്തുന്നതാകാം പാമ്പെന്നുമായിരുന്നു പാമ്പ് പിടുത്തക്കാര്‍ പറഞ്ഞത്. എന്തായാലും പാമ്പിനെ പിടി കിട്ടാത്തത് കൊണ്ടുതന്നെ ആശങ്കയിലാണ് ആന്‍ഡ്രൂസ്.

ഇക്കാര്യം സൂചിപ്പിച്ച് ആന്‍ഡ്രൂസ് പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് സംഭവം പുറംലോകത്തിന്റെ ശ്രദ്ധാവലയത്തിലുമെത്തിയത്. മറ്റൊന്നുമല്ല, ടോയ്‌ലറ്റിലേക്കുള്ള പൈപ്പുകളിലെ വിടവുകളും സുഷിരങ്ങളുമെല്ലാം ഇത്തരത്തിലുള്ള അപകടം ക്ഷണിച്ചുവരുത്തുമെന്നും അക്കാര്യത്തില്‍ എപ്പോഴും കരുതല്‍ വേണമെന്നുമുള്ള സന്ദേശമായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.

ഇനി പാമ്പിനെ പിടികൂടുന്നത് വരെ ആ ടോയ്‌ലറ്റ് ഉപയോഗിക്കില്ലെന്നാണ് ആന്‍ഡ്രൂസിന്റെ തീരുമാനം. എത്രയും പെട്ടെന്ന് എങ്ങനെയും പാമ്പിനെ പിടികൂടാന്‍ കഴിയണമെന്നാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.

click me!