‌കുട്ടികളെ ഉച്ചയ്ക്ക് ഉറക്കാറുണ്ടോ; പഠനം പറയുന്നത്

Published : Sep 14, 2019, 02:26 PM ISTUpdated : Sep 14, 2019, 02:32 PM IST
‌കുട്ടികളെ ഉച്ചയ്ക്ക് ഉറക്കാറുണ്ടോ; പഠനം പറയുന്നത്

Synopsis

കുട്ടികള്‍ ഉച്ചയ്ക്ക് എത്രത്തോളം ഉറങ്ങുന്നുവോ അത്രയും നല്ലതാണെന്നാണ് കാലിഫോര്‍ണിയ സർവകലാശാലയിലെ ഗവേഷകനായ സാറ മെഡ്നിക് പറയുന്നത്.  

കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും ഗവേഷകർ പറയുന്നു. 

ഉച്ചയുറക്കത്തിലൂടെ കുട്ടികളില്‍ പെരുമാറ്റവൈകല്യങ്ങള്‍ കുറവായിരിക്കും. അത് കൂടാതെ നല്ല മനക്കരുത്തുണ്ടാകുമെന്നും സ്വയം നിയന്ത്രണ ശേഷി വര്‍ധിക്കുമെന്നും പഠനത്തിൽ പറയുന്നു. 10-നും 12-നുമിടയിൽ പ്രായമുള്ള മൂവായിരത്തോളം കുട്ടികളിൽ പഠനം നടത്തുകയായിരുന്നു.സ്ലീപ്‌ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ ഉച്ചമയക്കം ശീലമാക്കിയ കുട്ടികള്‍ പഠന നിലവാരത്തില്‍ 7.6 ശതമാനം മുന്നിൽ നിൽക്കുന്നു’ എന്ന്  പ്രൊഫസറായ അഡ്രിയാൻ റൈൻ പറയുന്നു. നെഗറ്റീവ് ചിന്തകൾ, ശാരീരിക പ്രയാസങ്ങളുമെല്ലാം ഉറക്കക്കുറവുമൂലം സംഭവിക്കാം. ‘കുട്ടികള്‍ ഉച്ചയ്ക്ക് എത്രത്തോളം ഉറങ്ങുന്നുവോ അത്രയും നല്ലതാണെന്നാണ് പ്രൊ.അഡ്രിയാൻ പറയുന്നത്. 

PREV
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം