ചുവപ്പ് ഗൗണില്‍ മനോഹരിയായി മാനുഷി ചില്ലര്‍

Published : Sep 14, 2019, 12:24 PM ISTUpdated : Sep 14, 2019, 12:25 PM IST
ചുവപ്പ് ഗൗണില്‍ മനോഹരിയായി മാനുഷി ചില്ലര്‍

Synopsis

ഏത് വസ്ത്രത്തിലും അതിസുന്ദരിയാണ് നമ്മുടെ സ്വന്തം മാനുഷി ചില്ലര്‍. ഇപ്പോഴിതാ പുതിയ ഫോട്ടോയില്‍  ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ലോക സുന്ദരി. 

ഏത് വസ്ത്രത്തിലും അതിസുന്ദരിയാണ് നമ്മുടെ സ്വന്തം മാനുഷി ചില്ലര്‍. ഇപ്പോഴിതാ പുതിയ ഫോട്ടോയില്‍  ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ലോക സുന്ദരി. ഫാഷന്‍റെ കാര്യത്തില്‍ തന്‍റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി. അത് പലപ്പോഴും താരത്തിന്‍റെ വസ്ത്രത്തില്‍ കാണാനുമുണ്ട്. 

ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി നില്‍ക്കുന്ന 22കാരി മാനുഷിയുടെ പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തിന്‍റെയും സോഷ്യല്‍ മീഡിയയുടെയും പ്രശംസ ഏറ്റുവാങ്ങിയത്. മാനുഷിയുടെ സ്റ്റൈലിസ്റ്റായ ഷീഫാ ഗിലാനിയാണ് മാനുഷിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒരു കാലില്‍ സ്ലിറ്റ് വരുന്ന ഡ്രസ്സാണിത്. 

 

സ്മോക്കി മേക്കപ്പില്‍ മാനുഷി കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. 2017ലെ ലോക സുന്ദരി പട്ടം നേടിയ മാനുഷി അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത. 

PREV
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം