അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാറിന്‍റെ കഥ പറഞ്ഞ് അഹാന കൃഷ്ണ; വൈറലായി ചിത്രങ്ങള്‍...

Published : Apr 12, 2023, 08:37 AM ISTUpdated : Apr 12, 2023, 08:38 AM IST
അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാറിന്‍റെ കഥ പറഞ്ഞ് അഹാന കൃഷ്ണ; വൈറലായി ചിത്രങ്ങള്‍...

Synopsis

അഹാനയുടെ പുതിയ ചിത്രമായ 'അടി'യുടെ പ്രമോഷന് പങ്കെടുത്ത താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മലയാളികളുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. യൂട്യൂബര്‍ എന്ന നിലയിലും താരത്തിന് നിരവധി ആരാധകരുണ്ട്.  അഹാന പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രമായ 'അടി'യുടെ പ്രമോഷന് പങ്കെടുത്ത താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഹാന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കറുപ്പ് നിറത്തിലുള്ള സല്‍വാറിലാണ് താരം തിളങ്ങിയത്.  ഈ സല്‍വാറിനൊരു പ്രത്യേകതയുമുണ്ട്. ഇത് അഹാനയുടെ അമ്മയുടെ ചുരിദാറാണ്. അതായത്  25 വർഷം പഴക്കമുള്ള ചുരിദാര്‍ ധരിച്ചാണ് അഹാന പ്രൊമോഷന് എത്തിയത്. കറുപ്പ് നിറമുള്ള അയഞ്ഞ ചുരിദാർ അഹാന ചെറിയ മോഡിഫിക്കേഷനുകൾ നടത്തിയാണ് ധരിച്ചത്. 

ഗോൾഡൻ വർക്കുകളോട് കൂടിയുള്ള ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോൾ അഹാനയ്ക്ക് അന്ന് രണ്ടു വയസാണ്. ആ ചിത്രവും ചേർത്താണ് അഹാന പോസ്റ്റ് ചെയ്തിട്ടുള്ളത്. മസ്‌ക്കറ്റിൽ നിന്നും വാങ്ങിയ ഈ വസ്ത്രം ഒരു പാകിസ്താനി തയ്യൽക്കാരനാണ് തുന്നിയത് എന്നും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രത്തില്‍ അഹാനയുടെ അമ്മ സിന്ധുവും അതേ സല്‍വാര്‍ ധരിച്ചു നില്‍ക്കുന്നതു കാണാം. 

 

അതേസമയം, അഹാനയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന അടിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. അക്ഷൻ പാക്കിഡ് ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതുവരെ കാണത്ത ​ഗെറ്റപ്പിലാകും ഷൈൻ എത്തുകയെന്നും ട്രെയിലർ ഉറപ്പു നൽകുന്നു. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തും. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.  'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് അടിക്ക്. 

Also Read: യെല്ലോ ഔട്ട്ഫിറ്റില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ