
2018ലെ ഇന്ത്യയിലെ ഏറ്റവും 'ആകര്‍ഷകത്വമുള്ള' വനിതകളില്‍ മലയാളികളുടെ ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്.
48-ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക്. പല മേഖലകളിലുളള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്.
രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി.
മലയാളിയായ നടി മാളവിക മോഹനന്‍ 39-ാം സ്ഥാനം നേടി. ദുല്‍ഖറിന്‍റെ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടി. സെക്സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്‍റ് എന്നിവയായിരുന്നു മത്സരത്തിന്‍റെ പ്രധാന ഘടകങ്ങള്‍.