അടിമുടി കറുപ്പില്‍ ഐശ്വര്യ റായി ; അടിതെറ്റിയെന്ന് ഫാഷന്‍ ലോകം

Published : Oct 17, 2019, 12:54 PM ISTUpdated : Oct 17, 2019, 12:56 PM IST
അടിമുടി കറുപ്പില്‍ ഐശ്വര്യ റായി ; അടിതെറ്റിയെന്ന് ഫാഷന്‍ ലോകം

Synopsis

പാരിസ് ഫാഷൻ വീക്കിലെ വസ്ത്രധാരണത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷം വീണ്ടും ബോളിവുഡ് താരം ഐശ്വര്യ റായിക്ക് വിമര്‍ശനം. 

പാരിസ് ഫാഷൻ വീക്കിലെ വസ്ത്രധാരണത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷം വീണ്ടും ബോളിവുഡ് താരം ഐശ്വര്യ റായിക്ക് വിമര്‍ശനം. ഒരു സിനിമയുടെ ട്രെയിലർ റിലീസിന് ധരിച്ച കറുപ്പ് ഔട്ട്ഫിറ്റിലാണ് ലോകസുന്ദരി വീണ്ടും കുടുങ്ങിയത്. 

ഐശ്വര്യയുടെ വസ്ത്രധാരണം ഫാഷന്‍ ലോകത്തിന്  ഇഷ്ടമായിട്ടില്ല എന്നുമാത്രമല്ല ഒട്ടും ആകർഷണം ഇല്ല  എന്നും വിമർശനം ഉയര്‍ന്നു. കറുപ്പ് ടോപ്പ്,  കറുപ്പ് ബ്ലേസർ ജാക്കറ്റ് ഒപ്പം പ്ലെയ്ൻ ബ്ലാക്ക് പാന്‍റും ആയിരുന്നു ഐശ്വര്യയുടെ വസ്ത്രം.

 

എല്ലാം കൂടി കറുപ്പ് മയം എന്നായിരുന്നു ആരാധകരുടെ കമന്‍റ്.  മിതമായ രീതിയിലായിരുന്നു മേക്കപ്പ്. 

 

 

അടുത്തിടെ പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യ റായിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനർ വെൻഡൽ റോഡ്രിക്സ് വരെ രംഗത്തെത്തിയിരുന്നു.
 

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം