അമിതവണ്ണം കുറയ്ക്കാന്‍ നോക്കുന്നുണ്ടോ? അറിയാം ഐശ്വര്യ റായിയുടെ ഡയറ്റ്...

Published : Aug 20, 2019, 10:30 AM IST
അമിതവണ്ണം കുറയ്ക്കാന്‍ നോക്കുന്നുണ്ടോ? അറിയാം ഐശ്വര്യ റായിയുടെ ഡയറ്റ്...

Synopsis

ഐശ്വര്യ റായി ലോകസുന്ദരി പട്ടം നേടിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ സുന്ദരിയായി താരം മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഐശ്വര്യ റായി ലോകസുന്ദരി പട്ടം നേടിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ സുന്ദരിയായി താരം മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇടയ്ക്ക് അഭിനയം നിര്‍ത്തി അമ്മയായിട്ടും ഐശ്വര്യയുടെ മൊഞ്ചിന് ഒന്നും സംഭവിച്ചിട്ടില്ല. സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ഐശ്വര്യ. ഐശ്വര്യയുടെ സൗന്ദര്യരഹസ്യം  പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ധാരാളം  വെള്ളം കുടിക്കുന്നയാളാണ് താന്‍ എന്ന് ഐശ്വര്യ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ നാരങ്ങനീരും ചെറുതേനും ചേര്‍ത്ത പാനീയത്തില്‍ നിന്നാണ് ആഷിന്‍റെ ഒരു ദിവസം തുടങ്ങുന്നത്. ചുവന്ന അരിയുടെ ഭക്ഷണമാണ് ആഷ് കഴിക്കുന്നത്. ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് താരത്തിന്‍റെ രീതി.

 ജങ്ക് ഫുഡിനോട് നോ പറയുന്ന താരം ഫ്രഷ് ഫ്രൂട്ട്‌സ് ധാരാളം കഴിക്കാറുണ്ട്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഐശ്വര്യയ്ക്ക് പ്രിയം. ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി ആരോമാ തറാപ്പി ചെയ്യാറുണ്ടെന്നും താരം പറയുന്നു. 

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ