ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ഗൗണിൽ തിളങ്ങി ആഷ്, കാണാൻ രാജകുമാരിയെ പോലെയെന്ന് ആരാധകർ

Published : Nov 01, 2019, 12:22 PM IST
ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ഗൗണിൽ തിളങ്ങി ആഷ്, കാണാൻ രാജകുമാരിയെ പോലെയെന്ന് ആരാധകർ

Synopsis

ലളിതമായ എബ്രോയട്രി ഉൾപ്പെടുത്തിയ ​ഗൗണാണ് ഇത്തവണ ഐശ്വര്യ ധരിച്ചത്. ഗൗണിലെ പ്ലീറ്റ്സ് രസകരമായി നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നീല കല്ലുള്ള വജ്ര മോതിരവും വാച്ചു സ്റ്റഡ് കമ്മലുമാണ് ആക്സസറീസ്.

ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ഗൗണിൽ തിളങ്ങി താരസുന്ദരി ഐശ്വര്യ റായി. സ്റ്റൈലിഷ് ഹാൾട്ടര്‍ നെക് ആണ് ഈ ഗൗണിന്. ലളിതമായ എബ്രോയട്രി ഉൾപ്പെടുത്തിയ ​ഗൗണാണ് ഇത്തവണ ഐശ്വര്യ ധരിച്ചത്. ഗൗണിലെ പ്ലീറ്റ്സ് രസകരമായി നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

നീല കല്ലുള്ള വജ്ര മോതിരവും വാച്ചു സ്റ്റഡ് കമ്മലുമാണ് ആക്സസറീസ്. ആക്സസറീസ് പോലെ മേക്കപ്പും ലളിതമാണ്. ​ലെബനീസ് ഡിസൈനർ സിയാദ് ഗെർമാനോസ് ആണ് ഐശ്വര്യയുടെ ​ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഐശ്വര്യ  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഐശ്വര്യയെ കാണാൻ രാജകുമാരിയെ പോലെയുണ്ടെന്നും പിങ്ക് നിറം ഐശ്വര്യയെ കൂടുതൽ സുന്ദരിയാക്കുന്നു തുടങ്ങിയ നിരവധി കമന്റുകളുണ്ട്. 

PREV
click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ