
ലോസ് ഏഞ്ചല്‍സ്: ആത്മഹത്യ തടയാനുള്ള ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് സെക്സ് ടോള്‍ ഫ്രീ നമ്പര്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ വിളിച്ചതും ലഭിച്ചത് ലൈംഗിക ഉത്തേജനത്തിനായും ലൈംഗിക സുഖങ്ങള്‍ക്കായും ആളുകള്‍ ബന്ധപ്പെടുന്ന സെക്സ് ഹോട്ട്ലൈന്‍ നമ്പറിലാണെന്നത് സ്കൂള്‍ അധികൃതരെ അടക്കം ഞെട്ടിച്ചു.
''ഞാന്‍ ശരിക്കും അമ്പരന്നു''വെന്ന് വിദ്യാര്‍ത്ഥിനികളിലൊരാളുടെ രക്ഷിതാവ് ജനീന്‍ ലാവെല്ലെ പറഞ്ഞു. കുട്ടികളുടെ സ്കൂള്‍ ഐഡി ബാഡ്ജില്‍ നല്‍കിയ നമ്പറില്‍ വിളിച്ചപ്പോഴാണ് അത് സെക്സ് ഹോട്ട്ലൈനിലേക്ക് കണക്ട് ആയത്.
ഒരൊറ്റ നമ്പര്‍ മാറിയാണ് ആത്മഹത്യ തടയുന്നതിനുള്ള സെല്ലിന്‍റെ നമ്പറിന് പകരം സെക്സ് ഹോട്ട്ലൈന് നമ്പര്‍ സ്കൂളില്‍ കുട്ടികള്‍ക്കായി നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് നല്‍കിയ നമ്പര്‍ മാറിപ്പോയെന്ന് സമ്മതിച്ച സ്കൂള്‍ അധികൃതര്‍ പഴയ ഐഡി കാര്‍ഡ് തിരിച്ചുവാങ്ങിയെന്നും പുതിയത് നല്‍കാനുള്ള തീരുമാനത്തിലാണെന്നും അറിയിച്ചു.