കുറുകെ ചാടുന്ന ഫ്രീക്കൻമാരെപ്പോലും തെറിവിളിക്കാത്ത ഒരു ഓട്ടോഡ്രൈവർ, കാരണം ഇതാണ്

By Web TeamFirst Published Jan 29, 2020, 11:18 AM IST
Highlights

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ അജിത്ത് ഓട്ടോയിൽ കയറി. ഓട്ടോ ഒരു സ്കൂളിന് മുന്നിലെത്തിയപ്പോൾ  ഒരു കുട്ടി സൈക്കിളിൽ റോഡിന് നേരെ നടുവിലേക്ക് ഒരു വെടിച്ചില്ല് പോലെ പോകുന്നതാണ് കണ്ടത്.

തെറ്റ് ചെയ്താൽ രക്ഷിതാക്കൾ മക്കളെ വഴക്ക് പറയാറുണ്ട്. കൗമാരക്കാരായ മക്കൾക്ക് ചിലപ്പോൾ രക്ഷിതാക്കൾ വഴക്ക് പറയുന്നതും ദേഷ്യപ്പെടുന്നതും കേട്ടിരിക്കാനാകില്ല. അച്ഛനമ്മാരോട് മക്കൾ എതിർത്ത് സംസാരിക്കും, ദേഷ്യപ്പെടാറുമുണ്ട്. രക്ഷിതാക്കൾ പറയുന്നത് കേൾക്കാതെ വരികയും അവസാനം കുട്ടികൾ തെറ്റായ വഴികളികളിൽ സ‍ഞ്ചരിക്കുകയും ചെയ്യുന്നു. ഒരു അനുഭവം വരുമ്പോഴാകും അവർ പറഞ്ഞത് എത്ര ശരിയാണെന്ന് കുട്ടികൾ ചിന്തിക്കുക. തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് അജിത്ത് എം എസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ അജിത്ത് ഓട്ടോയിൽ കയറി. ഓട്ടോ ഒരു സ്കൂളിന് മുന്നിലെത്തിയപ്പോൾ  ഒരു കുട്ടി സൈക്കിളിൽ റോഡിന് നേരെ നടുവിലേക്ക് ഒരു വെടിച്ചില്ല് പോലെ പോകുന്നതാണ് കണ്ടത്. അതിവേ​ഗത്തിലായിരുന്നു ആ കുട്ടി സെെക്കിൾ ഓടിച്ച് വന്നത്. ഓട്ടോ ഡ്രൈവർ ഒന്ന് ഒതുക്കിയത് കൊണ്ടാണ് ആ കുട്ടിയ്ക്ക് ഒന്നും പറ്റാതെ പോയത്. കുട്ടി വേ​ഗത്തിൽ പോകുന്നത് കണ്ടിട്ടും ഓട്ടോ ഡ്രെെവർ മറ്റൊന്നും പറഞ്ഞില്ല. 

എന്ത് കൊണ്ടാണ് ആ കുട്ടിയോട് ഒന്നും പറയാത്തതെന്ന് അജിത്ത് ഓട്ടോ ഡ്രെെവറിനോട് ചോദിച്ചു. 'പറഞ്ഞാൽ അവർക്കൊന്നും ഇഷ്ടപ്പെടില്ല. ദേഷ്യവും. എന്റെ മോനും ഈ പ്രായമാണ്.'' -അയാൾ പറഞ്ഞു. അതാ അവിടുണ്ട് ,നോക്ക് അയാൾ ഓട്ടോയ്ക്കകത്തേക്ക് ആംഗ്യം കാണിച്ചു. അതിന്റെ സൈഡിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട് അതേ പ്രായമുള്ള ഒറ്റ മകന്റെ പല ഫോട്ടോകൾ.

അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു....

കോളേജിൽ നിന്നിറങ്ങി, സമയം വൈകിയത് കൊണ്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോ കയറി. കല്ലായി സ്കൂളിന് മുമ്പിലെത്തിയപ്പോൾ സ്കൂൾ ഗേറ്റിന് മുന്നിൽ നിന്ന് ഒരു പയ്യൻ സൈക്കിളിൽ റോഡിന് നേരെ നടുവിലേക്ക് ഒരു വെടിച്ചില്ല് പോലെ വന്നു. ഓട്ടോയുടെ തൊട്ടു മുന്നിൽ എത്തി വെട്ടിച്ച് അപ്രത്യക്ഷനായി. ഓട്ടോ ഡ്രൈവർ ഒന്ന് ഒതുക്കിയത് കൊണ്ടാണ് തട്ടാതെ പോയത്. സാധാരണ ഗതിയിൽ മാരകമായ ചീത്ത വിളി ഉറപ്പായ സന്ദർഭം. പക്ഷേ ആ ഡ്രൈവർ ഒന്നും പറഞ്ഞില്ല .

"എന്താണ് ആ ചെക്കൻ കാണിച്ചത് അവൻ ഏത് സൈഡിലേക്ക് പോയി '' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''അങ്ങനൊരു ദിവസം വൈകുന്നേരം അവനങ്ങ് പോയതാണ്. കുളത്തിൽ കുളിക്കാൻ .. ആ വഴിക്കങ്ങ് പോയി '' അയാൾ പറഞ്ഞു.

അവൻ തൊട്ടുപുറകേയുണ്ട്.'' അയാൾ പറഞ്ഞു. ചോദിക്കുന്നതിനിടയിൽ അവൻ ഓട്ടോയുടെ ഇടതു വശത്ത് കൂടെ ഓട്ടോയുടെ പാരലൽ ആയി വന്നു. ''ഇങ്ങനെ ഒന്നും ശ്രദ്ധിക്കാതെ ഓടിക്കല്ലടാ മോനേ'' അയാൾ അവന്റടുത്തേക്ക് വണ്ടി നീക്കി സൗമ്യമായി പറഞ്ഞു. ചെക്കൻ മുഖം വെട്ടിച്ച് സൈക്കിൾ പറത്തി ഓട്ടോയെ കടന്ന് പോയി.

''പറഞ്ഞാൽ അവർക്കൊന്നും ഇഷ്ടപ്പെടില്ല. ദേഷ്യാവും. എന്റെ മോനും ഈ പ്രായമാണ്.'' -അയാൾ പറഞ്ഞു

''പറഞ്ഞിട്ടൊന്നും കാര്യമില്ല. എന്റെ മോൾക്കും ഈ പ്രായമാണ് " ഞാൻ ആവേശത്തോടെ ശരിവെച്ചു.

''അങ്ങനൊരു ദിവസം വൈകുന്നേരം അവനങ്ങ് പോയതാണ്. കുളത്തിൽ കുളിക്കാൻ .. ആ വഴിക്കങ്ങ് പോയി '' അയാൾ പറഞ്ഞു.

അതാ അവിടുണ്ട് ,നോക്ക് അയാൾ ഓട്ടോയ്ക്കകത്തേക്ക് ആംഗ്യം കാണിച്ചു. അതിന്റെ സൈഡിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട് അതേ പ്രായമുള്ള ഒറ്റ മകന്റെ പല ഫോട്ടോകൾ.

ഞാൻ നിശബ്ദനായി.

എല്ലാ മനുഷ്യപ്രതികരണങ്ങൾക്കു പിന്നിലും സവിശേഷമായ കാരണങ്ങൾ ഉണ്ട്.

click me!