മകളുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും

Published : Jun 10, 2023, 02:38 PM IST
 മകളുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും

Synopsis

കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാർഡ് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ആണ് പങ്കുവച്ചത്. മൂത്തമകൻ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാർഡ് ഡിസൈൻ ചെയ്തത്. മെയ് 31നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. 

അംബാനി കുടുംബത്തിലേയ്ക്ക് അടുത്തിടെ ഒരു പേരക്കുട്ടി കൂടി പിറന്നത് വാർത്തയായിരുന്നു. മുകേഷ് അംബാനി - നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കുമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. അംബാനി കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്റെ വരവിനെ ആഘോഷിക്കുകയാണ് മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും.  

ഇപ്പോഴിതാ കുഞ്ഞതിഥിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ആകാശ് അംബാനിയും ശ്ലോക മേത്തയും. വേദ ആകാശ് അംബാനി എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള കാർഡ് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ആണ് പങ്കുവച്ചത്. മൂത്തമകൻ സഹോദരിയുടെ പേര് വെളിപ്പെടുത്തുന്ന പോലെയാണ് കാർഡ് ഡിസൈൻ ചെയ്തത്. മെയ് 31നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. 

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും നാലാമത്തെ പേരക്കുട്ടിയാണ് ആകാശിന്റെയും ശ്ലോകയുടെയും മകള്‍. ആകാശിന്റെയും ശ്ലോകയുടെയും ആദ്യ കുഞ്ഞായ പൃഥ്വി അംബാനിക്ക് ശേഷം മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനിയുടെ ഇരട്ട കുഞ്ഞുങ്ങളും അംബാനി കുടുംബത്തിലെ ഇളയ പാരമ്പരയിലേക്ക് എത്തിയിരുന്നു. ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും 2021 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി അംബാനിക്ക് രണ്ട് വയസ് ആകുമ്പോഴാണ് കൂട്ടിന് ഒരു അനുജത്തി കൂടെ കുടുംബത്തിലേക്ക് എത്തിയത്. 

അതേസമയം, ഈ വര്‍ഷം ജനുവരിയിലായിരുന്നു  മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹനിശ്ചയം നടന്നത്. രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെർച്ചന്‍റുമായുള്ള ആനന്ദിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അംബാനിയുടെ വസതിയായ ആന്റീലിയിൽ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. 

Also Read: അംബാനി കുടുംബത്തിൽ വൻ ആഘോഷം, സന്തോഷം; ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം