അംബാനി കുടുംബത്തിൽ വൻ ആഘോഷം, സന്തോഷം; ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു

Published : May 31, 2023, 06:42 PM ISTUpdated : May 31, 2023, 06:56 PM IST
അംബാനി കുടുംബത്തിൽ വൻ ആഘോഷം, സന്തോഷം; ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു

Synopsis

ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും 2021 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി അംബാനിക്ക് രണ്ട് വയസ് ആകുമ്പോഴാണ് കൂട്ടിന് ഒരു അനുജത്തി കൂടെ കുടുംബത്തിലേക്ക് എത്തുന്നത്.

മുംബൈ: അംബാനി കുടുംബത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ജനുവരിയില്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നപ്പോള്‍ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോള്‍ വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി വന്നതിന്‍റെ ആഘോഷത്തിലാണ് അംബാനി കുടുംബം. മുകേഷ് അംബാനി - നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്ലോക അംബാനി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും 2021 ഡിസംബറിലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. പൃഥ്വി അംബാനിക്ക് രണ്ട് വയസ് ആകുമ്പോഴാണ് കൂട്ടിന് ഒരു അനുജത്തി കൂടെ കുടുംബത്തിലേക്ക് എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശ്ലോകയും ആകാശ് അംബാനിയും മുകേഷ് അംബാനിക്കൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചിരുന്നു.

ശ്ലോകയുടെയും ആകാശിന്റെയും മകൻ പൃഥ്വിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിലിൽ മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) ആരംഭിക്കുന്ന വേളയിലാണ് ശ്ലോക മേത്ത രണ്ടാമതും ഗർഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. 2019-ലായിരുന്നു മുകേഷ് അംബാനി - നിത അംബാനി ദമ്പതികളുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം നടന്നത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. അതേസമയം, ഈ വര്‍ഷം ജനുവരിയിലായിരുന്നു  മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹനിശ്ചയം നടന്നത്. രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെർച്ചന്‍റുമായുള്ള ആനന്ദിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അംബാനിയുടെ വസതിയായ ആന്റീലിയിൽ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഈ സന്തോഷത്തിനിടെയിലേക്കാണ് പൃഥ്വി അംബാനിക്ക് കൂട്ടായി ഒരു കുഞ്ഞ് അനുജത്തി കൂടെ എത്തുന്നത്. 

നെഞ്ചിടിപ്പ് നിന്ന് പോകും! ഒരു തവണയിൽ കൂടുതൽ കാണാനാവില്ല; കൊത്താനാഞ്ഞ് മൂർഖൻ, തലനാരിഴക്ക് രക്ഷപ്പെട്ട് കുട്ടി

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ