കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ കിടിലന്‍ മാസ്കുമായി ബോളിവുഡ് നടി

By Web TeamFirst Published Jul 10, 2020, 6:26 PM IST
Highlights

കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള ആത്മവിശ്വാസപ്രശ്‌നം ഉണ്ടാക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ്  ഇത്തരത്തില്‍ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകുന്നത്. 

കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം വളരെ മൃദുലമാണ്. അതുകൊണ്ടുതന്നെയാണ് അവിടം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള ആത്മവിശ്വാസപ്രശ്‌നം ഉണ്ടാക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ്  ഇത്തരത്തില്‍ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകുന്നത്. 

 

 

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല ക്രീമുകളും മറ്റും ഉപയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. അത്തരമൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ യുവ നടി അലായ എഫ്. ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് വീഡിയോകളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ സഹായിക്കുന്ന ഒരു മാസ്കാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. കോഫി കൊണ്ട് ഉണ്ടാക്കുന്ന മാസ്കിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ്  അലായ പറയുന്നത്. 

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അകറ്റാന്‍ മികച്ചതാണ് വീട്ടിലുണ്ടാക്കുന്ന ഈ കോഫി ഫേസ് മാസ്ക് എന്നും അലായ പറയുന്നു. ഈ മാസ്ക് ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്നും താരം വിവരിച്ചു. കോഫിയും ഒലീവ് ഓയിലും തേനും പഞ്ചസാരയും പാലും കൊണ്ടുള്ള മാസ്കാണിത്. 

ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയും രണ്ട് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ഒരു ടീസ്പൂണ്‍ പാലും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

 

 

കാപ്പിപ്പൊടി നല്ലൊരു സ്‌ക്രബ്ബ് കൂടിയാണ്. കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തെ ദൃഢമാക്കാനും ഇത് സഹായിക്കും. തേനിലെ 'ആന്‍റിമൈക്രോബിയൽ' ​ഗുണങ്ങളാണ് ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നത്. ആന്‍റിഓക്സഡന്‍റും വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയ ഒലീവ് ഓയിലും ചര്‍മ്മ സംരക്ഷണത്തിന് ഏറേ നല്ലതാണ്. 

Also Read: കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ചില ഈസി ടിപ്സ്...

click me!