അംബാനി കല്യാണത്തിന് 'ജംഗിള്‍' തീമില്‍ തിളങ്ങി ആലിയയും റാഹയും; ചിത്രങ്ങള്‍ വൈറല്‍

Published : Mar 04, 2024, 05:44 PM ISTUpdated : Mar 04, 2024, 05:45 PM IST
 അംബാനി കല്യാണത്തിന് 'ജംഗിള്‍' തീമില്‍ തിളങ്ങി ആലിയയും റാഹയും; ചിത്രങ്ങള്‍ വൈറല്‍

Synopsis

മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള  പ്രീ വെഡിങ് പാർട്ടിയില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. 

ബോളിവുഡിന്‍റെ പ്രിയ നടിയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരാണുള്ളത്. ആലിയക്കും രണ്‍ബീറിനുമുള്ള പോലെ ഫാന്‍സ് ഇപ്പോഴിതാ താരദമ്പതികളുടെ മകള്‍ റാഹയ്ക്കുമുണ്ട്.  ആലിയയുടെയും റാഹയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള  പ്രീ വെഡിങ് പാർട്ടിയില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. 

'ജംഗിള്‍' തീമില്‍ ഒരുപോലെ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ആലിയയെയും റാഹയെയുമാണ് ചിത്രങ്ങളില്‍ കാണുന്നത്. ആലിയ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആലിയയുടെ വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള വസ്ത്രമാണ് കുഞ്ഞ് റാഹയും ധരിച്ചിരിക്കുന്നത്. അനന്ത് അംബാനിക്ക് റാഹയെ പരിചയപ്പെടുത്തി കൊടുക്കുന്ന ആലിയയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. 

 

അതേസമയം, അനന്ത് അംബാനിയുടെ  പ്രീ വെഡിങ് പാർട്ടിയില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ദീപികയും രൺവീരും ഒരുമിച്ച് പ്രീ വെഡിങ് പാർട്ടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗര്‍ഭിണിയാണെന്ന് വെളുപ്പെടുത്തിയതിന് ശേഷമുള്ള ദീപികയുടെ ആദ്യത്തെ പൊതുപരിപാടി എന്ന പ്രത്യേകതയുമിതിനുണ്ട്. ഗല്ലാ ഗുഡിയാന്‍ എന്ന ഗാനത്തിനാണ് ദീപിക രണ്‍വീറിനൊപ്പം നൃത്തം ചെയ്യുന്നത്. പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ അനന്ത് അംബാനി നടത്തിയ ഒരു പ്രസം​ഗവും സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറി. മകന്റെ പ്രസം​ഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിക്കുന്ന മുകേഷ് അംബാനിയേയും വീഡിയോയിൽ കാണാം. കുട്ടിക്കാലത്തെ ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞുതുടങ്ങിയ അനന്ദ് അംബാനി മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയേക്കുറിച്ചും പങ്കുവെയ്ക്കുകയുണ്ടായി. 

Also read: അമ്മയാകാൻ പോകുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ അംബാനി കല്യാണത്തിൽ ആടിപ്പാടി ദീപികയും രൺവീറും

youtubevideo


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ