മകളുടെ ചിത്രം പകര്‍ത്തരുതെന്ന് പാപ്പരാസികളോട് അഭ്യർഥിച്ച് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും

Published : Jan 08, 2023, 03:21 PM IST
മകളുടെ ചിത്രം പകര്‍ത്തരുതെന്ന് പാപ്പരാസികളോട് അഭ്യർഥിച്ച് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും

Synopsis

മകള്‍ റാഹയുടെ ചിത്രം പകര്‍ത്തരുതെന്ന് പാപ്പരാസികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ആലിയയും രണ്‍ബീറും. മുംബൈയില്‍ ഒരു ചടങ്ങിന് എത്തിയപ്പോഴാണ് താരദമ്പതികള്‍ പാപ്പരാസികളോട് ഇക്കാര്യം പറഞ്ഞത്. 

ബോളിവുഡിന്‍റെ പ്രിയ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ തങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ആലിയ ആരാധകരെ അറിയിച്ചിരുന്നു. ശേഷം നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.

ഇപ്പോഴിതാ മകള്‍ റാഹയുടെ ചിത്രം പകര്‍ത്തരുതെന്ന് പാപ്പരാസികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ആലിയയും രണ്‍ബീറും. മുംബൈയില്‍ ഒരു ചടങ്ങിന് എത്തിയപ്പോഴാണ് താരദമ്പതികള്‍ പാപ്പരാസികളോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍  ഫോണില്‍ നിന്നും റാഹയുടെ ചിത്രം പാപ്പരാസികള്‍ക്ക് ദമ്പതികള്‍ കാണിച്ചു കൊടുത്തിരുന്ന്. ഇവര്‍ക്ക് സ്നാക്സും മറ്റും വാങ്ങി നല്‍കിയാണ് ദമ്പതികള്‍ യാത്ര പറഞ്ഞത്. 

മകള്‍ പിറന്ന സന്തോഷവാര്‍ത്തയും ആലിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം'- ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

'റാഹ' എന്നാണ് മകളുടെ പേര്.  ആലിയയുടെ തൊട്ടടുത്ത് രണ്‍ബീര്‍ കപൂര്‍ മകളെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ മകളുടെ പേര് വെളിപ്പെടുത്തിയത്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രമാണ് ആലിയ പങ്കുവച്ചത്.  കുഞ്ഞിന്‍റെ മുത്തശ്ശിയാണ് പേര് നിര്‍ദ്ദേശിച്ചതെന്നും ആലിയ പോസ്റ്റില്‍ കുറിച്ചു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Also Read: 'സ്ത്രീകൾ സ്വന്തം ശരീരത്തെ അംഗീകരിക്കാൻ പഠിക്കണം'; വിദ്യാ ബാലന്‍

PREV
click me!

Recommended Stories

മകളുടെ വിവാഹം, കളറാക്കാൻ പിതാവിന്റെ കരവിരുത്,25 ലക്ഷം രൂപ ചെലവിൽ ക്ഷണക്കത്ത്, 3 കിലോ വെള്ളി, ഒരു വർഷത്തെ അധ്വാനം
ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ