രൺബീറിന്‍റെ സഹോദരിയുടെ ജന്മദിനാഘോഷത്തില്‍ ഷോര്‍ട്ട് ഡ്രസ്സില്‍ തിളങ്ങി ആലിയ; വില എത്രയെന്ന് അറിയാമോ?

Published : Sep 16, 2020, 08:18 PM ISTUpdated : Sep 16, 2020, 08:26 PM IST
രൺബീറിന്‍റെ സഹോദരിയുടെ ജന്മദിനാഘോഷത്തില്‍ ഷോര്‍ട്ട് ഡ്രസ്സില്‍ തിളങ്ങി  ആലിയ; വില എത്രയെന്ന് അറിയാമോ?

Synopsis

ഓസ്ട്രേലിയൻ ഫാഷൻ ബ്രാൻഡായ സിമ്മർമാനിൽ നിന്നുള്ള ഡ്രസ്സാണ് ആലിയ ധരിച്ചത്. ഫ്ലോറൽ ഡിസൈനുള്ള പിങ്ക് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് ആലിയ. 

കാമുകൻ രൺബീർ കപൂറിന്റെ സഹോദരി റിധിമ കപൂറിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജന്മദിനാഘോഷത്തില്‍ ഷോര്‍ട്ട് ഡ്രസ്സില്‍ ആണ്  ആലിയ തിളങ്ങിയത്. മുംബൈയിൽ തിങ്കളാഴ്ച ആയിരുന്നു ജന്മദിനാഘോഷം. 

 

ഓസ്ട്രേലിയൻ ഫാഷൻ ബ്രാൻഡായ സിമ്മർമാനിൽ നിന്നുള്ള ഡ്രസ്സാണ് ആലിയ ധരിച്ചത്. ഫ്ലോറൽ ഡിസൈനുള്ള പിങ്ക് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് ആലിയ. ലേസ് ഡീറ്റൈലിങ് ആണ് ഈ ഡ്രസ്സിന്റെ പ്രത്യേകത.

 

വി നെക്‌ലൈനും റഫിൾസുമുള്ള ലോങ് സ്ലീവും ഡ്രസ്സിനെ കൂടുതല്‍ മനോഹരമാക്കി. 850 അമേരിക്കന്‍ ഡോളർ ( 62,617 രൂപ) ആണ് ഡ്രസ്സിന്റെ വില. 

 

സിമ്മർമാന്റെ 2018 റിസോർട്ട് കലക്‌ഷനിലുള്ള ഈ ഡ്രസ്സ് അന്നേ ആലിയ സ്വന്തമാക്കിയിരുന്നു. സുഹൃത്ത് ആകാൻഷ രഞ്ജന്റെ 2018ലെ ജന്മദിന പാർട്ടിക്കും ഈ വസ്ത്രമാണ് ആലിയ ധരിച്ചത്.

 

അതേസമയം, ബോളിവുഡ് സുന്ദരിമാരായ ശ്രദ്ധ കപൂറും മലൈക അറോറയും ഇതേ മോഡലിലുള്ള ഡ്രസ്സുകള്‍ മുന്‍പ് ധരിച്ചിട്ടുണ്ട്. 

 

Also Read: അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ