Alia Bhatt: ഗോള്‍ഡണ്‍ ഗൗണിൽ തിളങ്ങി ആലിയ ഭട്ട്; വസ്ത്രത്തിന്‍റെ വില 1.8 ലക്ഷം രൂപ!

Published : Oct 03, 2022, 08:48 AM ISTUpdated : Oct 03, 2022, 11:15 AM IST
Alia Bhatt: ഗോള്‍ഡണ്‍ ഗൗണിൽ തിളങ്ങി ആലിയ ഭട്ട്; വസ്ത്രത്തിന്‍റെ വില 1.8 ലക്ഷം രൂപ!

Synopsis

മനോഹരമായ ഗോള്‍ഡണ്‍ ഗൗണിൽ ആണ് താരം അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത്. ഡീപ് വി നെക്കും കേപ്പ് സ്ലീവുമാണ് ഗൗണിന്‍റെ പ്രത്യേകത. 189000 രൂപയാണ് ആലിയ ധരിച്ച ഈ വസ്ത്രത്തിന്‍റെ വില. 

അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഗര്‍ഭകാലത്തും ഫാഷന് വിട്ടുവീഴ്ച ഇല്ലാതെ നല്ല സ്‌റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണിപ്പോള്‍. വളരെ ലളിതവും അയവുള്ളതുമായ മെറ്റേണിറ്റി വെയറുകളാണ് ആലിയ ധരിക്കുന്നത്. ഇതിനിടെ സ്വന്തമായി ഒരു മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും താരം തുടങ്ങി. 'എഡമമ്മ' എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ ആലിയയുടെ ഏറ്റവും പുത്തന്‍ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ടൈം മാഗസിന്‍റെ ടൈം100 ഇംപാക്ട് പുരസ്‌കാരം  നേടിയതിന്‍റെ സന്തോഷം പങ്കുവച്ചാണ് ആലിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേര്‍ ആലിയയെ അഭിനന്ദിച്ച് കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് ആലിയയുടെ വസ്ത്രത്തില്‍ തന്നെയാണ്.

 

മനോഹരമായ ബ്രോൺസ് ഗോള്‍ഡണ്‍ ഗൗണിൽ ആണ് താരം അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത്. ഡീപ് വി നെക്കും കെയ്പ് സ്ലീവുമാണ് ഗൗണിന്‍റെ പ്രത്യേകത. ഇന്ത്യൻ ഡിസൈനർമാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. 189000 രൂപയാണ് ആലിയ ധരിച്ച ഈ വസ്ത്രത്തിന്‍റെ വില. 

 

അതേസമയം 'ബ്രഹ്‍മാസ്ത്ര'യുടെ വിജയമാണ് ബോളിവുഡിന് ഇപ്പോള്‍ ഒരു ഉണര്‍വ് നല്‍കിയിരിക്കുന്നത്. വൻ ബജറ്റില്‍ ഇറങ്ങിയ പല സിനിമകളും സമീപകാലത്ത് പരാജയമായപ്പോള്‍ ബോളിവുഡ് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വൻ കളക്ഷൻ നേടി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇപ്പോള്‍ 'ബ്രഹ്‍മാസ്‍ത്ര'.

ആലിയ- രണ്‍ബീര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്‍മാസ്‍ത്ര. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂണില്‍ ആലിയ ആണ് ഗര്‍ഭിണിയാണെന്നുള്ള സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്

Also Read: സ്വന്തം മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡുമായി ആലിയ ഭട്ട്; എന്തിനാണെന്ന് ആരും ചോദിക്കില്ലല്ലോയെന്ന് താരം !

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം