Alia Bhatt | ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന് ട്രോൾ

Published : Nov 21, 2021, 06:16 PM ISTUpdated : Nov 21, 2021, 06:19 PM IST
Alia Bhatt | ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന് ട്രോൾ

Synopsis

ഇളം പച്ച നിറത്തിലുള്ള ലെഹങ്ക ചോളിയാണ് ആലിയ ധരിച്ചത്. ട്രഡീഷണലിന് അൽപം സ്റ്റൈൽ എലമെന്‍റ് കൂടി ചേർത്ത ആലിയയുടെ ഔട്ട്ഫിറ്റ് ആരാധകര്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല എന്നുമാത്രമല്ല, ഇതിന്‍റെ പേരില്‍ താരത്തെ ട്രോളുകയും ചെയ്തു. 

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സം​ഗീത് സെറിമണിയിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. അക്കൂട്ടത്തില്‍ നടി ആലിയ ഭട്ടും (alia bhatt) ഉണ്ടായിരുന്നു. 

ഇളം പച്ച നിറത്തിലുള്ള ലെഹങ്ക ചോളിയാണ് ആലിയ ധരിച്ചത്. ട്രഡീഷണലിന് അൽപം സ്റ്റൈൽ എലമെന്‍റ് കൂടി ചേർത്ത ആലിയയുടെ ഔട്ട്ഫിറ്റ് ആരാധകര്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല എന്നുമാത്രമല്ല, ഇതിന്‍റെ പേരില്‍ താരത്തെ ട്രോളുകയും ചെയ്തു. 

ക്രോസ് നെക് ചോളിയാണ് ആലിയ ധരിച്ചിരുന്നത്. പരമ്പരാ​ഗത ശൈലിയിലുള്ള വസ്ത്രത്തെ മോഡേണ്‍ ആക്കാന്‍ നോക്കി കുളമായി എന്നാണ് ആരാധകരുടെ പക്ഷം. ഈ വർഷത്തെ ഫാഷൻ ദുരന്തമായി ഈ വസ്ത്രം എന്നും ചിലര്‍ കമന്‍റ് ചെയ്തു. 

ഇതിനു മുമ്പും ആലിയ വസ്ത്രത്തിന്‍റെ പേരില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നു. ബ്ലൂ ക്രോപ് ടോപ്പും ലെതർ പാന്റ്സും ധരിച്ച് എയർപോർട്ടിലെത്തിയ ആലിയ ദീപിക പദുക്കോണിന്റെ ശൈലി കോപ്പി ചെയ്യുന്നു എന്നായിരുന്നു  ആരാധകരുടെ അഭിപ്രായം. 

Also Read: കമ്പിളിയില്‍ തീര്‍ത്ത ഔട്ട്ഫിറ്റില്‍ തിളങ്ങി സോനം കപൂര്‍

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ