ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ള കമ്പിളിയില്‍ തീര്‍ത്ത സ്‌കേര്‍ട്ടും ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് സോനം ലണ്ടനില്‍ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണിത്. സോനം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ (fashion) പരീക്ഷണങ്ങള്‍ കൊണ്ടും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍ (sonam kapoor). സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് (style statements) കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന സോനം ബോളിവുഡിലെ (bollywood) ഏറ്റവും ഫാഷന്‍ സെന്‍സുള്ള (fashion sense) നായിക എന്നാണ് അറിയപ്പെടുന്നത്. 

ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ള കമ്പിളിയില്‍ തീര്‍ത്ത സ്‌കേര്‍ട്ടും ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് സോനം ലണ്ടനില്‍ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണിത്. 

സോനം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കോട്ടിന്റെ പുറക് വശത്തായി ഹൂടിയും കോട്ടിന്റെ ലേപ്പലിനോട് ചേര്‍ന്ന് വലിയ ബട്ടണ്‍സുമാണ് ഔട്ട്ഫിറ്റിനെ സ്റ്റൈലിഷാക്കുന്നത്. 

View post on Instagram

കറുപ്പ് നിറത്തിലുള്ള ബൂട്ട്‌സാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. കയ്യിലൊരു ഹാന്‍റ് ബാഗുമുണ്ട്. മിനിമല്‍ മേക്കപ്പാണ് ഇതിനൊപ്പം താരം തെരഞ്ഞെടുത്തത്.

View post on Instagram
View post on Instagram
View post on Instagram

Also Read: ചുവപ്പിൽ മനോഹരിയായി യാമി ഗൗതം; ലെഹങ്കയുടെ വില 1.3 ലക്ഷം