ലിപ്സ്റ്റിക്കിടുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും മായ്ക്കാൻ പറയുമെന്നും ആലിയ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Published : Aug 16, 2023, 06:34 PM ISTUpdated : Aug 16, 2023, 06:35 PM IST
 ലിപ്സ്റ്റിക്കിടുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും മായ്ക്കാൻ പറയുമെന്നും ആലിയ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Synopsis

എപ്പോഴും ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഡാർക്ക് കളർ മാറാനായി ചെറുതായൊന്ന് മായ്ക്കാറുണ്ടെന്ന് ആലിയ വീഡിയോയില്‍ പറഞ്ഞു. കൂടാതെ  ലിപ്സ്റ്റിക്കിട്ടതിന് ശേഷം അത് മായ്ക്കുന്നതിന് പിന്നിലെ കാരണവും ആലിയ വോഗ് മാഗസിനിൽ പങ്കുവച്ച വീഡിയോയില്‍ വെളുപ്പെടുത്തി. 

ബോളിവുഡിന്‍റെ പ്രിയ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ആലിയ തന്‍റെ ഫിറ്റ്നസ് രഹസ്യങ്ങളും സ്കിന്‍ കെയര്‍ ടിപ്സുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലിപ്സ്റ്റിക് ഉപയോഗത്തെ പറ്റിയുള്ള ആലിയയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

എപ്പോഴും ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഡാർക്ക് കളർ മാറാനായി ചെറുതായൊന്ന് മായ്ക്കാറുണ്ടെന്ന് ആലിയ വീഡിയോയില്‍ പറഞ്ഞു. കൂടാതെ  ലിപ്സ്റ്റിക്കിട്ടതിന് ശേഷം അത് മായ്ക്കുന്നതിന് പിന്നിലെ കാരണവും ആലിയ വോഗ് മാഗസിനിൽ പങ്കുവച്ച വീഡിയോയില്‍ വെളുപ്പെടുത്തി. ഭർത്താവ് രൺബീറിന് താൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്നും, എപ്പോഴും ലിപ്സ്റ്റിക് മായ്ക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറഞ്ഞു. നാച്ചുറൽ നിറത്തിൽ ചുണ്ടുകൾ കാണാനാണ് ഭർത്താവിന് ഇഷ്ടമെന്നും കാമുകനായിരിക്കോഴും രണ്‍ബീര്‍ തന്‍റെ ലിപ്സ്റ്റിക് നീക്കം ചെയ്യാന്‍ പറയാറുണ്ടായിരുന്നു എന്നുമാണ് ആലിയ പറയുന്നത്. 

ഇതാണ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. നിങ്ങളുടെ ഭർത്താവ് ടോക്സിക്കാണെന്നും  ഇത്തരത്തിലുള്ള റിലേഷൻഷിപ്പാണ്  അല്ലാതെ ലിപ്സ്റ്റിക്കല്ല മായ്ച്ച് കളയേണ്ടതെന്നും കമന്‍റുകള്‍ ഉയര്‍ന്നു. ഇന്ത്യയിലെ ഒരു പ്രശസ്തയായ നടി ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ഒരു യുവതി കമന്‍റ് ചെയ്തു. ആലിയ ടോക്സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യരുതെന്നും ഇതൊന്നും അത്ര ക്യൂട്ടല്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് പറയുന്നത് കേട്ട് ഇത്രയും വില കൂടിയ ലിപ്സ്റ്റിക് ആലിയ നീക്കം ചെയ്യുമെന്ന് കരുതുന്നില്ല എന്നും മറ്റാരാള്‍ കമന്‍റ് ചെയ്തു. തന്‍റെ ശബ്ദം ഉയരുന്നതു പോലും ഭര്‍ത്താവിന് ഇഷ്ടമല്ലെന്നും ആലിയ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

 

Also Read: മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ് പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

youtubevideo

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ