Alia Bhatt: 'ബേബി ഓണ്‍ ബോര്‍ഡ്' ഔട്ട്ഫിറ്റില്‍ തിളങ്ങി ആലിയ ഭട്ട്; വിമര്‍ശനം

Published : Sep 03, 2022, 05:44 PM ISTUpdated : Sep 03, 2022, 05:46 PM IST
Alia Bhatt: 'ബേബി ഓണ്‍ ബോര്‍ഡ്' ഔട്ട്ഫിറ്റില്‍ തിളങ്ങി ആലിയ ഭട്ട്; വിമര്‍ശനം

Synopsis

രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബർ 9ന് തിയറ്ററുകളിൽ എത്തും. അയാൻ മുഖർജിയാണ് സംവിധാനം. 

അമ്മയാകാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ജൂണില്‍ ആലിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

ഇപ്പോഴിതാ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'ബ്രഹ്മാസ്ത്ര' എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയതാണ് രണ്‍‌ബീറും ആലിയയും. പ്രൊമോഷന്‍ പരിപാടിയില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയത് ആലിയ ഭട്ട് ആയിരുന്നു. ഗർഭിണിയായ ആലിയയുടെ മനോഹരമായ വസ്ത്രമാണ് ഇവിടത്തെ ഹൈലൈറ്റ്. 

പിങ്ക് നിറത്തിലുള്ള ഷറാറയായിരുന്നു ആലിയ ധരിച്ചിരുന്നത്. വസ്ത്രത്തിന്റെ പിന്‍വശത്തായി 'ബേബി ഓണ്‍ ബോര്‍ഡ്' എന്ന് എംബ്രോയ്ഡറിയും ചെയ്തിരുന്നു. വേദിയില്‍ വച്ച് കരണ്‍ ജോഹര്‍ ആലിയയോട് തിരിഞ്ഞ് നിന്ന് വസ്ത്രത്തിന്‍റെ പിന്‍വശത്തെഴുതിയിരുന്നത് സദസിന് കാണിച്ചു കൊടുക്കാന്‍ പറയുകയായിരുന്നു. ക്യാമറാ കണ്ണുകളില്‍  ഇത് പതിഞ്ഞതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി. 

 

ആലിയയുടെ മേറ്റേണിറ്റി ഫാഷനെ കുറിച്ച് ചിലര്‍ പ്രശംസിച്ചപ്പോള്‍ മറ്റുചിലര്‍ വിമര്‍ശനവും ഉയര്‍ത്തി. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ പോലും തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് പലരുടെയും വിമര്‍ശനം. 

 

അതേസമയം, പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബർ 9ന് തിയറ്ററുകളിൽ എത്തും. അയാൻ മുഖർജിയാണ് സംവിധാനം. 

Also Read: ആലിയ തിളങ്ങിയത് ഗൂച്ചിയുടെ മെറ്റേണിറ്റി വെയറില്‍; വില 3 ലക്ഷം രൂപ!

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ