ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനിലേതാണ് ഈ ഡ്രസ്സ്. റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്‍റെ പ്രത്യേകത. ഫുൾ സ്ലീവും സെൽഫ് ടൈ സ്റ്റൈലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍. കറുപ്പ് വെയിസ്റ്റ് കോട്ടും കറുപ്പ് പാന്റ്സുമാണ് പെയര്‍ ചെയ്തത്. 

'ബ്രഹ്മാസ്ത്ര' എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയ ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഗർഭിണിയായ ആലിയയുടെ കിടിലന്‍ മെറ്റേണിറ്റി വെയര്‍ അന്ന് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും ചെയ്തു. പിങ്ക് ഡ്രസ്സായിരുന്നു ആലിയയുടെ വേഷം.

ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനിലേതാണ് ഈ ഡ്രസ്സ്. റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്‍റെ പ്രത്യേകത. ഫുൾ സ്ലീവും സെൽഫ് ടൈ സ്റ്റൈലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍. കറുപ്പ് വെയിസ്റ്റ് കോട്ടും കറുപ്പ് പാന്റ്സുമാണ് പെയര്‍ ചെയ്തത്. 4,100 അമേരിക്കൻ ഡോളറാണു ഡ്രസ്സിന്‍റെ വില. അതായത് ഏകദേശം 3.2 ലക്ഷം രൂപ. 

View post on Instagram

കമ്മല്‍ മാത്രം ആയിരുന്നു ആക്സസറീസ്. 'ബ്രഹ്മാസ്ത്ര' എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും. വീഡിയോയില്‍ ആലിയയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന രണ്‍ബീറിനെയും കാണാം. ബ്ലൂ ടി ഷർട്ടും ജീൻസുമാണ് രൺബീറിന്റെ വേഷം. സെപ്റ്റംബർ ഒമ്പതിനാണ് 'ബ്രഹ്മാസ്ത്ര' തിയറ്ററുകളിലെത്തുന്നത്.

View post on Instagram

 ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂണിലാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആലിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

View post on Instagram

Also Read:'സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കാം, ലിവിങ് ടുഗതര്‍ മനോഹരമാണ്'; ആലിയ ഭട്ട്