ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ; തിളക്കമുള്ള ചര്‍മ്മത്തിന് ഇതാ ഒരു കിടിലന്‍ ഫേസ് പാക്ക്!

By Web TeamFirst Published Aug 15, 2021, 11:51 AM IST
Highlights

വിറ്റാമിന്‍ ഇ,  പ്രോട്ടീൻ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ആരോഗ്യമേകുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ബദാം. ചര്‍മ്മത്തിലെ ചുളിവുകളെയും കറുത്ത പാടുകളെയും അകറ്റാനും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാനും ബദാം കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും. 

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. ഇതിനായി പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചു ചര്‍മ്മ സംരക്ഷണം ചെയ്യാം.

തിളക്കമുള്ള ചര്‍മ്മത്തിന് മികച്ചതാണ് ബദാം. ബദാം കഴിക്കുന്നത് ആരോഗ്യവും ചർമ്മകാന്തിയും വർധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ ഇ, പ്രോട്ടീൻ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ആരോഗ്യമേകുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ബദാം. 

ചര്‍മ്മത്തിലെ ചുളിവുകളെയും കറുത്ത പാടുകളെയും അകറ്റാനും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാനും ബദാം കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും. അതിനായി നാലോ അഞ്ചോ ബദാം രാത്രി പാലില്‍ ഇട്ടു വയ്ക്കണം. പിറ്റേദിവസം ഇവയുടെ തൊലി കളഞ്ഞ് അവ നന്നായി പാലില്‍ തന്നെ അരച്ചെടുക്കുക. അരച്ചെടുത്ത ബദാം കൂട്ട് രാത്രിയില്‍ മുഖത്തിട്ട് നേരംവെളുക്കുമ്പോള്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന്- നാല് ദിവസങ്ങളില്‍ ഇത് ചെയ്യുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിക്കാന്‍ സഹായിക്കും. 

 

ബദാം ഓയിലും ചര്‍മ്മത്തിന് നല്ലതാണ്. രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടുന്നതും നല്ലതാണ്. 

Also Read: മൂന്ന് കൂട്ടുകൾ, മൂന്ന് മിനിറ്റ്; തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!