മുഖസൗന്ദര്യത്തിന് കറ്റാര്‍വാഴ; ഉപയോഗിക്കേണ്ടത് ഇങ്ങനെ

Published : Sep 19, 2024, 04:49 PM ISTUpdated : Sep 19, 2024, 04:50 PM IST
മുഖസൗന്ദര്യത്തിന് കറ്റാര്‍വാഴ; ഉപയോഗിക്കേണ്ടത് ഇങ്ങനെ

Synopsis

ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മുഖം തിളങ്ങാനും കറ്റാര്‍വാഴ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. 

ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മുഖം തിളങ്ങാനും കറ്റാര്‍വാഴ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അത്തരത്തില്‍ കറ്റാര്‍വാഴ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

1. കരുവാളിപ്പ് മാറാന്‍

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

2. കറുത്ത പാടുകളെ തടയാന്‍ 

കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ ചേർത്ത് മുഖത്തിടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

3. കണ്‍തടത്തിലെ കറുപ്പ്

കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കറ്റാര്‍വാഴ ജെല്ല് കണ്ണിന് ചുറ്റും പുരട്ടുന്നത് നല്ലതാണ്. കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് വെള്ളരിക്കാ നീര് കൂടി ചേര്‍ത്തും കണ്ണിന് ചുറ്റും പുരട്ടാം.  

4. മുഖകാന്തി കൂട്ടാന്‍ 

ഒരു സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.   മുഖകാന്തി കൂട്ടാന്‍ ഈ പാക്ക് സഹായിക്കും.  

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ