കണ്ണിന് ചുറ്റും കറുപ്പ് നിറമുണ്ടോ? പരിഹാരം അംബികാപിളള പറയും...

Published : Apr 03, 2019, 03:04 PM ISTUpdated : Apr 03, 2019, 03:06 PM IST
കണ്ണിന് ചുറ്റും കറുപ്പ് നിറമുണ്ടോ? പരിഹാരം അംബികാപിളള പറയും...

Synopsis

പലരുടെയും പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം.

പലരുടെയും പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം. അതിനായി പല വഴികള്‍ തിരയുന്നവരുമുണ്ട്. ഇതിനുളള പരിഹാരം ഹെയര്‍ സ്റ്റൈലിസ്റ്റും ബ്യൂട്ടി സ്പെഷ്യലിസ്റ്റുമായ അംബികാപിളള പറയും. കൂടുതല്‍ സമയം ടിവി, ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ അമിത ഉപയോഗം, ഉറക്കമില്ലായ്മ തുടങ്ങിയവ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് നിറമുണ്ടാകുന്നത് എന്നാണ് അംബികാപിള്ള പറയുന്നത്. 

കുങ്കുമാദി തൈലം രാത്രി കണ്ണിന് ചുറ്റും പുരട്ടിയിട്ട് ഉറങ്ങുന്നത് കറുപ്പ് നിറമകറ്റാന്‍ സഹായിക്കും എന്ന് അംബികാ പിളള പറയുന്നു. 

 

 

കണ്ണിന് ചുറ്റുമുള്ള കറുപ്പ്  നിറം മാറ്റാന്‍ വീട്ടില്‍ തന്നെ നമ്മുക്ക് ചെയ്യാവുന്ന ചില പ്രതിവിധികള്‍ നോക്കാം...

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക റൗഡിന് അരിഞ്ഞോ  അല്ലെങ്കില്‍ അരച്ചോ പത്ത് മിനുട്ട് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന്  ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കൂടാതെ മുഖത്തിന് നല്ല തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു.

അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നേരത്തെ കിടക്കുകയും എന്നതുതന്നെയാണ്.  

ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ഇത് കണ്‍തടത്തില്‍ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ അകറ്റാന്‍ സഹായിക്കും. 

തക്കാളിയും കറുപ്പ് അകറ്റാന്‍ സഹായിക്കും. ഒരു കപ്പില്‍ ഒരു ടീസ്പൂണ്‍ തക്കാളി നീരും, നീരങ്ങ നീരും മിശ്രിതമാക്കി കറുപ്പ് നിറമുള്ളിടത്ത് തേക്കുക. പത്ത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക. 

കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്നവയാണ് ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ. ഉറങ്ങുന്നതിന് മുമ്പ് ബദാം എണ്ണ കണ്‍തടങ്ങളില്‍ തേച്ച്‌ മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുഖം കഴുകി വൃത്തിയാക്കുക. ഒലീവ് ഓയിലും ഇതുപോലെ ഉപയോഗിക്കുക. 


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ